വീടിന് തീവെച്ച സംഭവം : പ്രതികളെ ഉടൻ പിടികൂടണം: മുസ്ലിം ലീഗ്

ചെർക്കള : ചെർക്കളയിലെ യൂത്ത് ലീഗ് പ്രവർത്തകൻ സൈഫുദ്ദീന്റെ വീടിനും ഇരു ചക്ര വാഹനത്തിനും തീവെച്ച ക്രിമിനലുകളെ ഉടൻ പിടികൂടണമെന്ന് മുസ്ലിം ലീഗ് ചെർക്കള ടൗൺ വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
ശാന്തിയും സമാധാനവും സൗഹൃദവും നിലനിൽക്കുന്ന പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ അക്രമമാണോ ഇതെന്ന് അന്വേഷിച്ച് കണ്ടെത്തണം . പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണോ അല്ലെങ്കിൽ സാമൂഹ്യദ്രോഹികളാണോ എന്നതും സ്ഥിരീകരിക്കണം. പിന്നിൽ പ്രവർത്തിച്ചത് ആരായാലും കുറ്റമറ്റ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടി നിയമത്തിനു മുമ്പിലെത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ഉണ്ടാവണമെന്നും മുസ്ലിംലീഗ് ചെർക്കള ടൗൺ വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് പ്രസിഡണ്ട് അബ്ദുല്ല ടോപ് അധ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടറി സി മുഹമ്മദ് ഹാജി ,ട്രഷറർ സി എച്ച് മുഹമ്മദ് കുഞ്ഞി ,ആമു തായൽ, അബ്ദുൽ ഖാദർ , ബഷീർ കോലാച്ചിയടുക്കം, ഹാരിസ് സി കെ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page