കുമ്പളയിലെ വൈദ്യുതി തടസ്സം: ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്

കുമ്പള: കുമ്പള പഞ്ചായത്തിലെ വ്യാപകമായ വൈദ്യുതി തടസ്സത്തിനെതിരെ ഉടൻ നടപടിയെടുത്തില്ലെങ്കിൽ അതിരൂക്ഷമായ സമരത്തിനു ബി.ജെ.പി.നേതൃത്വം നൽകുമെന്നു പാർട്ടി പഞ്ചായത്തു കമ്മിറ്റി മുന്നറിയിച്ചു. വൈദ്യു തി തടസ്സം മൂലം കൃഷിക്കാരും, വ്യാപാരികളും, സാധാരണക്കാരായ വീട്ടമ്മമാരും ദുരിതം അനുഭവിക്കുകയാണെന്ന് യോഗം ആരോപിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്ഈഅവസ്ഥക്കു കാരണമെന്ന് യോഗം ആരോപിച്ചു. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം ശക്തമായ നിലപാടമായി ബിജെപി മുമ്പോട്ട് വരുമെന്ന് യോഗം ആവർത്തിച്ച് അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുജിത്ത് റൈ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട്. വിക്രം പൈ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ, രമേശ് ഭട്ട്, കാഞ്ചാറ, കേശവ ശാന്തിപള്ള, രാമചന്ദ്ര കോട്ടക്കാർ, സെക്രട്ടറി വിവേകാനന്ദ ഷെട്ടി , ഗോപാൽ പൂജാരി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page