കാസര്‍കോട്ടെ 21 കാരിക്ക് മെസേജുകളും നഗ്ന ഫോട്ടോകളും അയച്ച യുവാവിനെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 21 വയസ്സുള്ള യുവതിക്ക് നിരന്തരം മെസേജുകളും നഗ്ന ഫോട്ടോകളും അയച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏപ്രില്‍ 18ന് രാത്രി 7.30 മണിമുതല്‍ 20ന് രാത്രി ഏഴേമുക്കാല്‍ വരെയുള്ള സമയത്ത് യുവതിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് നിരവധി സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും അക്കുകയായിരുന്നുവെന്നാണ് പരാതി. എതിര്‍പ്പ് അറിയിച്ചിട്ടും തുടര്‍ച്ചയായി മെസേജ് അയച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ സന്ദേശം എത്തിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page