രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പിതാവ് ഉൾപ്പെടെ മൂന്ന് പേർക്ക് തടവുശിക്ഷ

പി പി ചെറിയാൻ

വാഷിംഗ്ടൺ :പുൾമാനിൽ രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മെക്സിക്കോയിലേക്ക് കടത്തിയ കേസിൽ പിതാവ് ഉൾപ്പെടെ മൂന്ന് പേർക്ക് കോടതി തടവുശിക്ഷ വിധിച്ചു.ബുധനാഴ്ച ഈസ്റ്റേൺ വാഷിംഗ്ടൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി തോമസ് ഒ. റൈസ് ആണ് വിധി പ്രസ്താവിച്ചത്.

പിതാവ് ആരോൺ ഓങ്ങിനു മൂന്ന് വർഷം തടവും ശിക്ഷയ്ക്ക് ശേഷം മൂന്ന് വർഷം നിരീക്ഷണവുമാണ് ശിക്ഷ

പിതാവിന്റെ പിതാവ് ജെയിംസ് ഓങിന് രണ്ടര വർഷം തടവും മോചനത്തിന് ശേഷം രണ്ട് വർഷം നിരീക്ഷണമുണ്ടാകും.

ആരോണിന്റെ പ്രതിശ്രുത വധു നാദിയ കോളിനു ആറ് മാസം തടവും ഒരു വർഷം നിരീക്ഷണത്തിലായിരിക്കും.

2024-ൽ കുട്ടിയെ അമ്മയ്ക്ക് കൈമാറേണ്ട സമയത്ത് നൽകാതെ ആരോൺ കടന്നുകളയുകയായിരുന്നു. മെക്സിക്കൻ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. അന്താരാഷ്ട്ര തലത്തിൽ മാതാപിതാക്കൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാനുള്ള നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page