തലശ്ശേരി: വടകരയില്‍ നിന്നു കഴിഞ്ഞ ദിവസം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതിനു പിന്നാലെ പാണൂരില്‍ നിന്നും അധികൃതര്‍ ബോംബുകള്‍ കണ്ടെടുത്തു. സംഘര്‍ഷ മേഖലകളില്‍ ആരംഭിച്ചിട്ടുള്ള ബോംബ് കൃഷി തിരഞ്ഞെടുപ്പുഫല പ്രഖ്യാപനത്തിനു മുമ്പു തന്നെ സംഘര്‍ഷ പ്രദേശങ്ങളില്‍ അസ്വസ്ഥത ആളിക്കത്തിക്കാനാണെന്ന ആശങ്ക പരത്തുന്നു.
പാണൂര്‍ പന്ന്യന്നൂര്‍ ചിത്രവയലിലാണ് രണ്ടു സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബും കണ്ടെത്തിയത്. എ സി പിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് ബോംബുകള്‍ കണ്ടെടുത്തത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. വടകരയില്‍ ചാനിയം കടവിനടുത്തെ റോഡിലെ ചാലിലായിരുന്നു ബോംബുകള്‍ ഉണ്ടായിരുന്നത്.







