കോടികളുടെ തട്ടിപ്പു കേസുകളുൾപ്പെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളികളായ രണ്ടു വാറണ്ട് പ്രതികളെ കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നു ബേഡകം പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: കോടികളുടെ തട്ടിപ്പു കേസുകളുൾപ്പെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളികളായ രണ്ടു വാറണ്ട് പ്രതികളെ കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നു ബേഡകം പോലീസ് അറസ്റ്റ് ചെയ്തു .ബേഡകം പോലീസ് സ്റ്റേഷനിലും ജില്ലയിലും സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തും നിരവധി പോലീസ് സ്റ്റേഷനുകളിൽ കോടികളുടെ തട്ടിപ്പ് നടത്തിയ നിരവധി കേസുകളിൽഉൾപ്പെട്ടകൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് കാലിൽ വീട്ടിലെ ഷീബഎസ് (46)നെ
കൊല്ലം ജില്ലയിലെ പുനലൂർ വില്ലേജിലെ പത്തടി എന്ന സ്ഥലത്ത് വെച്ചും വിസതട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുര്യൻ മാത്യു എന്ന വിപി(37)നെ കോട്ടയം ജില്ലയിലെ
മണർകാട് വില്ലേജിലെ മാലംകര എന്ന സ്ഥലത്ത് വെച്ചുമാണ്അറസ്റ്റ് ചെയ്തത്. ബേഡകം ഇൻസ്‌പെക്ടർ വിനോദ് കുമാറിന്റെ നിർദേശ പ്രകാരം ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ് താരംതട്ട, സിവിൽ പോലീസ് ഓഫീസർ സന്ദീപ്, വനിത സിവിൽ പോലീസ് ഓഫീസർ അനിത എന്നിവരുടെ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page