തമിഴ്‌നാട് നിയമസഭാ സമ്മേളനം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു മുമ്പ് ദേശീയഗാനം ആലപിച്ചില്ല; ഗവര്‍ണര്‍ ആര്‍.എന്‍ രവി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനു മുമ്പു നടത്തേണ്ട ദേശീയ ഗാനാലാപനം നടത്താത്തതില്‍ പ്രതിഷേധിച്ചു ഗവര്‍ണര്‍ ആര്‍.എന്‍ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.സഭ സമ്മേളിച്ചുടനെ ‘തമിഴ്തായ് വാഴ്ത്തു’ എന്ന് തുടങ്ങുന്ന സംസ്ഥാന ഗാനം ആലപിച്ചു. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കാന്‍ സഭാ നേതാവായ മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നിര്‍ദ്ദേശം ഇരുവരും അവഗണിച്ചു. സമ്മേളനത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മുമ്പും ശേഷവും …

നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; പ്രത്യേക സംഘത്തിനു അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ഭാര്യ

കൊച്ചി: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ജഡ്ജ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു.മരണപ്പെട്ട നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ബാബുവിന്റേത് കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നുമാണ് മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. സിബിഐ വരേണ്ടതില്ലെന്നും കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. …

മരുതടുക്കത്തും പുലി; പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

കാസര്‍കോട്: ബേഡഡുക്ക പഞ്ചായത്തിലെ മരുതടുക്കത്തു പുലി ഇറങ്ങിയതായി സംശയം. അഞ്ചാം മൈല്‍ ഭാഗത്ത് ഞായറാഴ്ച രാത്രിയിലാണ് പുലിയെ കണ്ടതായുള്ള വാര്‍ത്ത പരന്നത്. വിവരമറിഞ്ഞ് ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പുലിയെ കണ്ടെത്താനോ സാന്നിധ്യം സ്ഥിരീകരിക്കാനോ കഴിഞ്ഞില്ല. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയാണ് അധികൃതര്‍ മടങ്ങിയത്. സമീപപ്രദേശമായ ശങ്കരംകാട്ടിലും കഴിഞ്ഞ ദിവസം പുലിയെ കണ്ടതായും പ്രചരണം ഉണ്ടായിരുന്നു.

യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയ ബസിനും ടിപ്പര്‍ ലോറിക്കും ഇടയില്‍ കാര്‍ കുടുങ്ങി; ബസില്‍ നിന്നു തെറിച്ച് വീണ് സ്ത്രീക്ക് പരിക്ക്, സംഭവം കുമ്പള ടൗണില്‍

കാസര്‍കോട്: ആള്‍ക്കാരെ ഇറക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനും ടിപ്പര്‍ ലോറിക്കും ഇടയില്‍ കാര്‍ കുടുങ്ങി. അപകടത്തെത്തുടര്‍ന്ന് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ ബസില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണ് യാത്രക്കാരിക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആള്‍ ഭാഗ്യം കൊണ്ട് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30മണിയോടെ കുമ്പള-ബദിയഡുക്ക റോഡിലാണ് അപകടം. ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കുമ്പള ടൗണില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയതായിരുന്നു. ഈ സമയത്ത് അതേ ദിശയില്‍ പിന്നില്‍ നിന്നും കാറും ടിപ്പര്‍ ലോറിയും എത്തിയതാണ് …

റബ്ബര്‍ തോട്ടത്തില്‍ പുലി കെണിയില്‍ കുരുങ്ങിയ നിലയില്‍

കണ്ണൂര്‍: റബ്ബര്‍ തോട്ടത്തില്‍ പുലി കെണിയില്‍ കുരുങ്ങിയ നിലയില്‍. ഇരിട്ടി, കാക്കയങ്ങാട്ട് പ്രകാശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലാണ് പുലിയെ കെണിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. പുലിയെ മയക്കുവെടിവച്ച് പിടികൂടാനാണ് തീരുമാനം. ഇതിനായി വയനാട്ടില്‍ നിന്നും വിദഗ്ധ സംഘം ഇരിട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് പുലി കുരുങ്ങിയ സ്ഥലം. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നാഷണല്‍ വിശ്വകര്‍മ്മ ഫെഡറേഷന്‍ സംഘടന ക്ലാസ് നടത്തി

കാസര്‍കോട്: നാഷണല്‍ വിശ്വകര്‍മ്മ ഫെഡറേഷന്‍ ജില്ലാതല സംഘടന ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് സീതാരാമ ആചാര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു ആചാര്യ ആധ്യക്ഷം വഹിച്ചു. രാഘവന്‍ കൊളത്തൂര്‍, സി.കെ.അംബി, നിഷ ചന്ദ്രന്‍, വാസന്തി ജെ ആചാര്യ, ചന്ദ്രന്‍, എ.കെ.രാമകൃഷ്ണന്‍, ഹരീഷ് അടുക്ക, സുബാഷ് ദാമോദരന്‍, ഓമന അംബി പ്രസംഗിച്ചു.

നെഞ്ചുവേദന: ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ യുവാവ് മരിച്ചു

കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ യുവാവ് മരിച്ചു. ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ള, കാട്ടുകുക്കെയിലെ ചീമുള്ള് ഹൗസില്‍ ജനാര്‍ദ്ദനന്‍ (44) ആണ് മരിച്ചത്. വീട്ടില്‍ വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഗുറുവ-യമുന ദമ്പതികളുടെ മകനായ ജനാര്‍ദ്ദനന്‍ കൂലിത്തൊഴിലാളിയാണ്. ഭാര്യ: അനിത. മക്കള്‍: ശ്രേയ, ശ്രേയസ്. സഹോദരങ്ങള്‍: കുട്ടി, ശാന്ത, സുമതി.

ബിജെപി നേതാവ് എന്‍. ബാബുരാജിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു

കാസര്‍കോട്: പരവനടുക്കം വടക്കോത്ത് നീലാംബരിയിലെ എന്‍. ജാനകി അമ്മ (79) അന്തരിച്ചു.ഭര്‍ത്താവ്: കെ. നാരായണന്‍ നായര്‍. മക്കള്‍: എന്‍ രാജേന്ദ്രന്‍ (ഗള്‍ഫ്), എന്‍. ബാബുരാജ് (ചെമ്മനാട് സഹ. ബാങ്ക് അസി. സെക്രട്ടറി), എന്‍. പ്രീതകുമാരി (ചെമ്മട്ടംവയല്‍).

80കാരിയായ മാതാവിന് ഭീഷണി; അന്വേഷിക്കാന്‍ എത്തിയ എസ്.ഐ.യുടെ കൈ കടിച്ചുമുറിച്ചു, പ്രതി അറസ്റ്റില്‍

കാസര്‍കോട്: പരാതി അന്വേഷിക്കാന്‍ എത്തിയ എസ്.ഐ.യെ പ്രതി കടിച്ചു പരിക്കേല്‍പ്പിച്ചു. വെള്ളരിക്കുണ്ട് എസ്.ഐ അരുണ്‍ മോഹനാണ് കടിയേറ്റത്. സംഭവത്തില്‍ എസ്.ഐ.യുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാലോത്ത്, കാര്യോട്ട്ചാല്‍, കാഞ്ഞിരക്കുണ്ടിലെ രാഘവന്‍ മണിയറ(50)യാണ് കസ്റ്റഡിയിലായത്.തിങ്കളാഴ്ച വൈകുന്നേരം 5.40 മണിയോടെയാണ് സംഭവം. 80 വയസ്സുള്ള മാതാവ് വെള്ളച്ചിയെയും മറ്റൊരു മകനെയും രാഘവന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന വിവരമറിഞ്ഞാണ് എസ്.ഐ അരുണ്‍ മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാഞ്ഞിരക്കുണ്ടിലെ വീട്ടിലെത്തിയത്.ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നു ചോദിച്ചപ്പോള്‍ രാഘവന്‍ തന്റെ വലതുകൈയില്‍ ആഴത്തില്‍ കടിച്ചു …

ഹണിറോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേര്‍ക്കെതിരെ കേസ്

കൊച്ചി: നടി ഹണിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീ വിരുദ്ധ കമന്റിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം, പനങ്ങാട് സ്വദേശി ഷാജിയെ കൊച്ചി പൊലീസ് അറസ്റ്റു ചെയ്തു. ഹണി റോസിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കമന്റിട്ട ഫോണിന്റെ ഉടമയായ ഷാജിയെ കണ്ടെത്തിയത്.”ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂര്‍വ്വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നാണ്” ഹണി റോസ് എഫ്.ബി പോസ്റ്റില്‍ …

ഇ.ഡി ചമഞ്ഞെത്തിയ സംഘം ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ ‘റെയ്ഡ്’നടത്തി; സംഘം മടങ്ങിയത് ലക്ഷങ്ങളുമായി, വ്യാജ സംഘമാണെന്നു ബോധ്യമായതോടെ പൊലീസില്‍ പരാതി നല്‍കി, സംഘം എത്തിയത് 3.60 കോടി ലക്ഷ്യം വച്ചാണെന്നു സംശയം

പുത്തൂര്‍: ഇ.ഡി ചമഞ്ഞെത്തിയ സംഘം ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ ‘റെയ്ഡ്’ നടത്തി ലക്ഷങ്ങളുമായി സ്ഥലം വിട്ടു. കര്‍ണ്ണാടകയിലെ പ്രമുഖ സ്വകാര്യ ബീഡി കമ്പനിയായ ‘ശൃംഗാരി’ ബീഡി കമ്പനി ഉടമ വിട്‌ള, കല്ലടുക്ക, ബൊളന്തൂരിലെ സുലൈമാന്‍ ഹാജിയുടെ പണമാണ് വ്യാജസംഘം തട്ടിയെടുത്തത്. ഇയാള്‍ നല്‍കിയ പരാതിയില്‍ വിട്‌ള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിലാണ് ഏഴു പേരടങ്ങിയ സംഘം എത്തിയത്. വീട്ടിലെത്തിയ ഉടന്‍ തമിഴ്‌നാട്ടില്‍ നിന്നു വന്ന ഇ.ഡി …

ഇന്ത്യയിലെ ആദ്യ എച്ച്.എം.പി.വി കേസ് ബംഗ്‌ളൂരുവില്‍; 8മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍

ബംഗ്‌ളൂരു: ഇന്ത്യയിലെ ആദ്യത്തെ എച്ച്.എം.പി.വി കേസ് ബംഗ്‌ളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് കുഞ്ഞിനു രോഗബാധ ഉണ്ടായതെന്നു വ്യക്തമല്ല. യാത്രാ പശ്ചാത്തലം ഇല്ലാത്ത കുഞ്ഞാണ് ആശുപത്രിയില്‍ കഴിയുന്നത്.കടുത്ത പനിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എച്ച്.എം.പി.വി പോസിറ്റീവാണെന്നു വ്യക്തമായത്. ഇതേ തുടര്‍ന്ന് കര്‍ണ്ണാടക ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.

കൂട്ടക്കനിയിലെ ദാമോദരന്‍ അന്തരിച്ചു

കാസര്‍കോട്: പാക്കം കൂട്ടക്കനി അമ്പനിലയത്തിലെ ദാമോദരന്‍ ബി (പരദേശി -86) അന്തരിച്ചു.ഭാര്യ: ലക്ഷ്മി. മക്കളില്ല. സഹോദരങ്ങള്‍: കുഞ്ഞമ്പു ചിത്താരി, കൃഷ്ണന്‍ എരമം, നാരായണന്‍ ചന്തേര, ശ്യാമള വെള്ളൂര്‍, പരേതനായ മുത്തു നീലേശ്വരം, ശങ്കരന്‍ നെല്ലിക്കട്ട.

നവകേരളം സൃഷ്ടിക്കാന്‍

വേണ്ടാത്തത് വലിച്ചെറിയുക. എങ്ങോട്ട്? പുറത്തേക്ക്; അതായത് പൊതുസ്ഥലങ്ങളിലേക്ക്. അത് പാടില്ല. പിന്നെ എന്തു ചെയ്യണം? മാലിന്യമുക്ത വാരാചരണത്തോടെ വ്യക്തമാകും.ജനുവരി ഒന്നു മുതല്‍ ഏഴു വരെയാണ് പരിപാടി-ബോധവല്‍ക്കരണം. മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കുക-ആത്യന്തികലക്ഷ്യം.വാര്‍ത്ത വായിച്ചപ്പോള്‍ പഴയൊരനുഭവം ഓര്‍മ്മയിലെത്തി. പത്ത് പതിനഞ്ച് കൊല്ലം മുമ്പാണ്. പ്രഭാത സഞ്ചാരത്തിനിടയിലുണ്ടായത്; പിന്നില്‍ നിന്നും വന്ന ഒരു ബൈക്ക് കടന്നു പോയപ്പോള്‍ അതില്‍ നിന്നും ഒരു ചാക്ക് കെട്ട് തെറിച്ചുവീണു. യാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടില്ല എന്ന് തോന്നി. ഒച്ചയുയര്‍ത്തി ശ്രദ്ധ ക്ഷണിക്കാന്‍ ശ്രദ്ധിച്ചിട്ടും ഫലമുണ്ടായില്ല. അയാള്‍ തിരിഞ്ഞു …

വിനോദയാത്രാ സംഘം സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; നാലു പേര്‍ മരിച്ചു

ഇടുക്കി: ഇടുക്കി, പുല്ലുപാറയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെ വരികയായിരുന്ന മാവേലിക്കര സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലുള്ള സ്ഥലത്തു 30 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം. റോഡില്‍ നിന്നു തെന്നിമാറി മറിഞ്ഞ ബസ് ഒരു മരത്തില്‍ …

വയറുവേദനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 17കാരി ഗര്‍ഭിണി; യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ഗര്‍ഭിണി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം യുവാവിനെ അറസ്റ്റു ചെയ്തു. കുറ്റിക്കോല്‍, വെള്ളാല കോളനിയിലെ ഹരീഷി(19)നെയാണ് ബേഡകം പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ബേഡകം ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നു വിവരം ആശുപത്രി അധികൃതര്‍ ബേഡകം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. ഇപ്പോള്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന …

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ്, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

കൊച്ചി: കാസര്‍കോട്, പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം 4 സിപിഎം നേതാക്കള്‍ക്കു 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. എറണാകുളം സിബിഐ കോടതി ജഡ്ജ് ശേഷാദ്രിനാഥ് ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിയും …

ഇരട്ടക്കൊലക്കേസ് ശിക്ഷാവിധി;കൂടുതല്‍ സായുധ പൊലീസെത്തി; കല്യോട്ടും പരിസരങ്ങളും പൊലീസ് വലയത്തില്‍

കാസര്‍കോട്: പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കാനിരിക്കെ പൊലീസ് കനത്ത ബന്തവസ് ഏര്‍പ്പെടുത്തി. കല്യോട്ട്, ഏച്ചിലടുക്കം, പെരിയ ഭാഗങ്ങളിലാണ് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പൊലീസിനെ കൂടാതെ കണ്ണൂര്‍, മാങ്ങാട്ട്പറമ്പ് സായുധ പൊലീസ് ക്യാമ്പില്‍ നിന്നു 75 പേരെ കല്യോട്ട് നിയോഗിച്ചു. 25 പേരടങ്ങിയ ടീം വ്യാഴാഴ്ചയും 50 പേരടങ്ങിയ മറ്റൊരു ടീം വെള്ളിയാഴ്ച രാവിലെയുമാണ് എത്തിയത്. ചില അക്രമസംഭവങ്ങള്‍ നടക്കാന്‍ …