80കാരിയായ മാതാവിന് ഭീഷണി; അന്വേഷിക്കാന്‍ എത്തിയ എസ്.ഐ.യുടെ കൈ കടിച്ചുമുറിച്ചു, പ്രതി അറസ്റ്റില്‍

കാസര്‍കോട്: പരാതി അന്വേഷിക്കാന്‍ എത്തിയ എസ്.ഐ.യെ പ്രതി കടിച്ചു പരിക്കേല്‍പ്പിച്ചു. വെള്ളരിക്കുണ്ട് എസ്.ഐ അരുണ്‍ മോഹനാണ് കടിയേറ്റത്. സംഭവത്തില്‍ എസ്.ഐ.യുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാലോത്ത്, കാര്യോട്ട്ചാല്‍, കാഞ്ഞിരക്കുണ്ടിലെ രാഘവന്‍ മണിയറ(50)യാണ് കസ്റ്റഡിയിലായത്.
തിങ്കളാഴ്ച വൈകുന്നേരം 5.40 മണിയോടെയാണ് സംഭവം. 80 വയസ്സുള്ള മാതാവ് വെള്ളച്ചിയെയും മറ്റൊരു മകനെയും രാഘവന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന വിവരമറിഞ്ഞാണ് എസ്.ഐ അരുണ്‍ മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാഞ്ഞിരക്കുണ്ടിലെ വീട്ടിലെത്തിയത്.
ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നു ചോദിച്ചപ്പോള്‍ രാഘവന്‍ തന്റെ വലതുകൈയില്‍ ആഴത്തില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു എസ്.ഐ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയെ ബലം പ്രയോഗിച്ച് കീഴടക്കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page