കുട്ടികളുടെ അശ്ലീല ചിത്രം കാണുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരം; സുപ്രധാന വിധിയുമായി സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂദെല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്നു സുപ്രീം കോടതി വിധി. ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ എന്നു പറയാന്‍ പാടില്ലെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ‘ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തു’ എന്നാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ പാര്‍ലമെന്റിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

പതിനേഴുകാരിയെ പിതാവും കാമുകനും പീഡിപ്പിച്ചു; ഇരുവര്‍ക്കുമെതിരെ പോക്‌സോ കേസ്, കാമുകന്‍ അറസ്റ്റില്‍

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനും കാമുകനും എതിരെയാണ് കേസ്. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. ഇതേ സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ കാമുകന്‍ നിതിന്‍ കുമാറി(21)നെ പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. 17കാരിയെയും കൂട്ടി പള്ളിക്കരയിലേക്കു പോയ നിതിന്‍ കുമാര്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്തസ്രാവം ഉണ്ടായി. ആദ്യം കാര്യമാക്കിയില്ലെങ്കിലും രക്തസ്രാവം …

എഴുത്തുകാരന്‍ ഷാഹുല്‍ ഹമീദ് കളനാട് അന്തരിച്ചു

കാസര്‍കോട്: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ കളനാട്ടെ ഷാഹുല്‍ ഹമീദ് (72) അന്തരിച്ചു. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഉദുമ ലേഖകനായിട്ടാണ് എഴുത്തിന്റെ വഴിയിലേക്കെത്തിയത്. പിന്നീട് പത്രങ്ങളിലും ആനുകാലികങ്ങളിലും ‘കളനാടന്‍’ എന്ന തൂലികാ നാമത്തില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഉദുമക്കാര്‍ കൂട്ടായ്മ, ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി, എയിംസ് ജനകീയ കൂട്ടായ്മ, കാസര്‍കോട് മെഡിക്കല്‍ കേളേജ് കൂട്ടായ്മ, വിദ്യാനഗര്‍ കോലായ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഉദുമ, പാക്യാരയിലെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി-കുഞ്ഞിബി ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: …

മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ കെണിയിൽ വീണ ഉപ്പളയിലെ രണ്ടു യുവാക്കൾ ഗൾഫിലെ ജയിലിൽ ; മയക്കുമരുന്ന് കൊടുത്തയച്ചത് അച്ചാർ ഭരണിയിൽ

കാസർകോട്: ഉപ്പള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘത്തിന്റെ കെണിയിൽ കുരുങ്ങിയ രണ്ടു പേർ ഗൾഫിലെ ജയിലിൽ. ഹിദായത്ത് നഗർ സ്വദേശിയായ യുവാവ് ദുബായ് ജയിലിലാണ്. ഒരു മാസം മുമ്പ് ഗൾഫിലേയ്ക്ക് പോകുമ്പോൾ കൊടുത്തയച്ച അച്ചാർ ഭരണിയിൽ ഒളിപ്പിച്ചാണ് എം.ഡിഎം.എ കടത്തിയത്. ഇക്കാര്യം ഇയാൾ അറിഞ്ഞിരുന്നില്ല. എയർപോർട്ടിൽ പിടിയിലായപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടവിവരം യുവാവ് അറിഞ്ഞതെന്നു പറയുന്നു. ഉപ്പള സ്വദേശിയായ മറ്റൊരു യുവാവ് രണ്ടു ദിവസം മുമ്പാണ് ഖത്തറിലെ ജയിലിലായത്. ഇയാളും സമാന രീതിയിലാണ് വഞ്ചിക്കപ്പെട്ടതെന്നു പറയുന്നു. ഇവർക്കു പുറമെ …

എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടം ഉള്ള ആദ്യ ജില്ല കാസർകോട്; പ്രഖ്യാപനം തിങ്കളാഴ്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കാസർകോട്;.കേരളത്തിൽ ആദ്യമായി എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടമുള്ള ആദ്യ ജില്ലയായി കാസർകോട് മാറുന്നു .മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തിങ്കളാഴ്ച പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായിഉദുമ സബ് രജിസ്ട്രാർ ഓഫീസ് 23നു രാവിലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും. ‘രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ വിശിഷ്ടാതിഥികളാകും. വിവിധ രാഷ്ട്രീയകക്ഷികൾ, ത്രിതല പഞ്ചായത്ത് …

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 9.12 ലക്ഷത്തിന്റെ ഹവാല പണവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 9,12000 രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍. പടന്ന, കോ-ഓപ്പറേറ്റീവ് ബാങ്കിനു സമീപത്തെ എം.കെ ഹൗസില്‍ എം.കെ ഹാഷിമി(41)നെയാണ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയ്ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദ്ദേശ പ്രകാരം പടന്നയില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിം അറസ്റ്റിലായത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. ചന്തേര എസ്.ഐ സതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, പ്രഭേഷ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ദിവ്യശ്രീ, ഡ്രൈവര്‍ സുരേഷ് ബാബു എന്നിവരാണ് കുഴല്‍പ്പണം …

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

-പി പി ചെറിയാന്‍ ഗാര്‍ലാന്‍ഡ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ ചടങ്ങില്‍ അവാര്‍ഡ് വിതരണംചെയ്തു. ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍ നിന്നു എത്തിയ സിപിഐ സംസ്ഥാന ജന.സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയായിരുന്നു. അവാര്‍ഡിനര്‍ഹമായ വിദ്യാര്‍ഥികള്‍ക്കു ബിനോയ് …

ഞാങ്ങ കഞ്ഞി കുടിച്ച കുഞ്ഞങ്ങണം

പുത്തന്‍ തലമുറക്ക് അന്യാധീനപ്പെട്ടു പോയ ഞങ്ങളുടെ കുട്ടിക്കാല ഓര്‍മ്മകള്‍ അയവിറക്കിയാല്‍ അവര്‍ക്കത് ആസ്വദിക്കാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും പറയാതിരിക്കാന്‍ പറ്റില്ല. വെണ്ണക്കല്‍ പാകിയ തറയിലെ തിളങ്ങുന്ന തീന്‍മേശമേല്‍ വിളമ്പിയ ഭക്ഷണം സോഫാ സെറ്റിയിലിരുന്ന് ടി.വിയില്‍ കണ്ണും നട്ട് സുഭിക്ഷമായി കഴിക്കുന്ന ന്യൂജന്‍സിന് ഇത് പഴങ്കഥയാവാം. ഞങ്ങളുടെ കുട്ടിക്കാലത്ത് ഉച്ചക്ക് കഞ്ഞിയാണ് കുടിക്കുക. രാവിലെ കുളുത്തതും. ഇവ കഴിക്കാനുളള പാത്രം കിണ്ണം, കാസ കുഞ്ഞങ്ങണം, മങ്ങണം, പിഞ്ഞാണം എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ചാണകം മെഴുകിയ തറയില്‍ തെരിയ ഉപയോഗിച്ചോ …

പയ്യന്നൂര്‍ ഷോപ്രിക്‌സ് സൂപ്പര്‍മാര്‍ട്ടില്‍ വന്‍ തീപിടുത്തം; കോടികളുടെ നഷ്ടം

കണ്ണൂര്‍: പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ട്ടില്‍ വന്‍ തീപിടുത്തം; കോടികളുടെ നഷ്ടം. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. തൊട്ടു പിന്നാലെ കണ്ണൂര്‍, തളിപ്പറമ്പ്, പെരിങ്ങോം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നു കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ കൂടിയെത്തി. മൂന്നു മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓണം പ്രമാണിച്ച് ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ വലിയ …

ബാറില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; മയക്കുമരുന്നു കേസിലെ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ബാറില്‍ മദ്യപിക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. കണ്ണൂരിലെ സാവോയ് ബാറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജയ് ഉമേഷ് എന്നയാള്‍ക്കാണ് കുത്തേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി പ്രതിയായ തയ്യില്‍ സിറ്റിയിലെ തറമ്മല്‍ ഹൗസില്‍ ടി. നിധീഷ് എന്ന ഇട്ടൂപ്പ (34)നെ അറസ്റ്റു ചെയ്തു. മയക്കുമരുന്ന് ഉള്‍പ്പെടെ മൂന്നു കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

വിസ വാഗ്ദാനം ചെയ്ത് യുവതിയുടെയും ഭര്‍ത്താവിന്റെയും സഹോദരന്റെയും 11 ലക്ഷം രൂപ തട്ടിയെടുത്തു

കണ്ണൂര്‍: വിസ വാഗ്ദാനം ചെയ്ത് ഒരു കുടുംബത്തിലെ മൂന്നു പേരില്‍ നിന്നായി 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍, ആലക്കോട്, തിമിരി, കോടോപ്പള്ളിയിലെ കുന്നേല്‍ ജോബിന്‍സ് മിഖായേലിനെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. നിര്‍മ്മഗിരി കുറുമ്പുക്കല്‍ ഹൗസില്‍ സി. ലിന്‍ഷയുടെ പരാതിയിലാണ് കേസ്. ലിന്‍ഷയ്ക്കും ഭര്‍ത്താവിനും സഹോദരനും സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയതെന്നു പരാതിയില്‍ പറഞ്ഞു. 2022 നവംബര്‍ മുതല്‍ മൂന്നു തവണകളായി ബാങ്ക് അക്കൗണ്ട് വഴിയാണ് …

എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് സീതാംഗോളി സ്വദേശിയുടെ ഒന്നരലക്ഷം രൂപ തട്ടി; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം നല്‍കി ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തൊടുപുഴ, മുതലക്കോടം സ്വദേശി പി. സനീഷി(46)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. സീതാംഗോളി,എടനാട് സ്വദേശിയുടെ പരാതി പ്രകാരമാണ് അറസ്റ്റു ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബാബു, പ്രമോദ് എന്നിവര്‍ കൊച്ചിയിലെത്തിയാണ് പ്രതിയെ നാടകീയമായി അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വ്യാജരേഖ ഉണ്ടാക്കല്‍, തട്ടിപ്പറിക്കല്‍ തുടങ്ങിയ പരാതികളില്‍ സനീഷിനെതിരെ ആറോളം കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു.

പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: തെയ്യം കാണാനെത്തിയ സ്ഥലത്തു വച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കറുവപ്പാടി, സങ്കരമൂലയിലെ നിഖില്‍ കുമാറി(21)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി സ്‌കൂളില്‍ തുടര്‍ച്ചയായി വരാത്തതിനെത്തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നു വ്യക്തമായത്. തുടര്‍ന്നാണ് കുമ്പള പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ …

ഇരിയണ്ണിയില്‍ വീണ്ടും പുലിയിറങ്ങി; നായയെ പിടിച്ചു, ആള്‍ക്കാര്‍ ബഹളം വച്ചപ്പോള്‍ നായയെ വിട്ട് പുലി കാട്ടിലേക്ക് ഓടിക്കയറി

കാസര്‍കോട്: ഇരിയണ്ണി-ബേപ്പ് റോഡിലെ ചെറ്റത്തോട്ടില്‍ പുലിയിറങ്ങി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ട് നോക്കിയവരാണ് പുലിയെ കണ്ടത്. ആള്‍ക്കാര്‍ ബഹളം വച്ചപ്പോള്‍ നായയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടിപ്പോയി. പുലിയെ കണ്ടതോടെ ഇതുവഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ശബ്ദസന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മുളിയാര്‍ റിസര്‍വ്വ് ഫോറസ്റ്റില്‍ നിന്നു നേരത്തെയും ഇരിയണ്ണിയിലും പരിസരത്തും പുലിയിറങ്ങിയ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കാനത്തൂരിലും പുലിയിറങ്ങിയിരുന്നു. പുലിയിറങ്ങുന്നത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. നാട്ടിലിറങ്ങുന്ന പുലിയെ കൂടുവച്ച് പിടികൂടണമെന്ന …

ഖല്‍ബിലെ കനിവ്

അവള്‍ ആളാകെ മാറിയിട്ടുണ്ട്. പുതുമണവാട്ടിയുടെ ഉടുപ്പില്‍ അവള്‍ തിളങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. മുഖത്ത് ചിരിയില്ല. ഗൗരവവുമില്ല. എന്തോ ഒരു ശാന്തഭാവം. കയ്യിലെ പാല്‍ ഗ്ലാസ് എനിക്കു നേരെ നീട്ടി.. എങ്കിലും അവള്‍ നീട്ടിയ പാല് വാങ്ങി ഞാന്‍ കുടിച്ചു. ഇടയില്‍ കട്ട പിടിച്ച മൗനം. എനിക്കാണെങ്കില്‍ സംസാരിക്കാന്‍ തോന്നുന്നുമില്ല. പക്ഷെ എന്തെങ്കിലും പറഞ്ഞു തുടങ്ങണ്ടേ.? അത് കൊണ്ട് ഞാന്‍ തന്നെ തുടക്കമിട്ടു. ‘നീ ആളാകെ മാറി പോയല്ലോ?’ ‘മാറിയോ.? ‘മ്മ്.’ ‘നിങ്ങളും മാറിയല്ലോ.?’ ‘പത്തു വര്‍ഷമായില്ലേ അതിന്റെ മാറ്റമുണ്ടാവുമല്ലോ., …

14കാരന്‍ സ്‌കൂളില്‍ വെടിവയ്പ് നടത്തിയത് എ.ആര്‍ തോക്ക്-15 ഉപയോഗിച്ച്; ക്രിസ്തുമസ് സമ്മാനമായി തോക്ക് നല്‍കിയ അച്ഛന്‍ അറസ്റ്റില്‍

ജോര്‍ജ്ജിയ: ജോര്‍ജ്ജിയയിലെ ഒരു ഹൈസ്‌കൂളില്‍ നാലു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ 14 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ നാലു കൊലക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച സ്‌കൂളില്‍ നടത്തിയ വെടിവയ്പില്‍ രണ്ടു വിദ്യാര്‍ത്ഥികളും രണ്ടു അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. എ.ആര്‍-15 തോക്ക് ഉപയോഗിച്ചാണ് 14കാരന്‍ വെടിയുതിര്‍ത്തത്. ക്രിസ്തുമസ് സമ്മാനമായി അച്ഛന്‍ വാങ്ങിച്ചു നല്‍കിയ തോക്കാണിത്. അച്ഛനൊപ്പം മകനും തോക്കുമായി വേട്ടയ്ക്കു പോകാറുണ്ടായിരുന്നു. സ്‌കൂളിലെ വെടിവെപ്പു കേസുമായി ബന്ധപ്പെട്ട് അച്ഛനെയും പൊലീസ് അറസ്റ്റു ചെയ്തു. …

മലപ്പുറം മുന്‍ എസ്.പി ബലാത്സംഗം ചെയ്തതായി വീട്ടമ്മ; നിഷേധിച്ച് സുജിത്ദാസ്

മലപ്പുറം: മലപ്പുറം മുന്‍ എസ്.പിയായിരുന്ന സുജിത്ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്.പിയായിരുന്ന സുജിത് ദാസും എസ്.എച്ച്.ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എസ്.പി സുജിത്ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്നും മുഖ്യമന്ത്രി തന്റെ അങ്കിളാണെന്നും പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോള്‍ കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥന്‍ കൂടി കൂടെ ഉണ്ടായിരുന്നു. അയാള്‍ക്കു കൂടി വഴങ്ങണമെന്നു ആവശ്യപ്പെട്ടുവെങ്കിലും സമ്മതിച്ചില്ല-വീട്ടമ്മ നടത്തിയ വെളിപ്പെടുത്തലില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് സംഭവം. പരാതിയുമായി രണ്ടു …

നാടു വിട്ടു പോയി വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയ ചട്ടഞ്ചാല്‍ സ്വദേശി അസുഖം മൂലം മരിച്ചു

കാസര്‍കോട്: നാടുവിട്ടു പോയി വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയ ആള്‍ അസുഖം മൂലം മരിച്ചു. ചട്ടഞ്ചാല്‍, പുത്തരിയടുക്കത്തെ പരേതനായ മായിലന്‍-ചോമു ദമ്പതികളുടെ മകന്‍ സദാനന്ദന്‍ (60) ആണ് മരണപ്പെട്ടത്. ചെറിയ പ്രായത്തില്‍ നാടുവിട്ടുപോയ സദാനന്ദന്‍ 2023 ഡിസംബര്‍ 16ന് ആണ് തിരിച്ചെത്തിയത്. വര്‍ഷങ്ങളോളം പലയിടങ്ങളില്‍ കഴിഞ്ഞ സദാനന്ദന്‍ ഒരു ഉള്‍വിളിയെന്ന പോലെയാണ് ജന്മനാട്ടില്‍ തിരിച്ചെത്തിയത്. ആദ്യം സദാനന്ദനെ വീട്ടുകാര്‍ക്കു മനസ്സിലായില്ല. പഴയ ഓര്‍മ്മകള്‍ വിവരിച്ചപ്പോഴാണ് തിരിച്ചെത്തിയത് സദാനന്ദന്‍ തന്നെയാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചത്. അസുഖബാധിതനായിരുന്നു തിരിച്ചെത്തുമ്പോള്‍. പിന്നീട് ചികിത്സ നല്‍കിയെങ്കിലും …