കണ്ണൂര്‍: റബ്ബര്‍ തോട്ടത്തില്‍ പുലി കെണിയില്‍ കുരുങ്ങിയ നിലയില്‍. ഇരിട്ടി, കാക്കയങ്ങാട്ട് പ്രകാശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലാണ് പുലിയെ കെണിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. പുലിയെ മയക്കുവെടിവച്ച് പിടികൂടാനാണ് തീരുമാനം. ഇതിനായി വയനാട്ടില്‍ നിന്നും വിദഗ്ധ സംഘം ഇരിട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് പുലി കുരുങ്ങിയ സ്ഥലം. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.