കൊച്ചി: നടി ഹണിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീ വിരുദ്ധ കമന്റിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം, പനങ്ങാട് സ്വദേശി ഷാജിയെ കൊച്ചി പൊലീസ് അറസ്റ്റു ചെയ്തു. ഹണി റോസിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കമന്റിട്ട ഫോണിന്റെ ഉടമയായ ഷാജിയെ കണ്ടെത്തിയത്. ”ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂര്‍വ്വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നാണ്” ഹണി റോസ് എഫ്.ബി പോസ്റ്റില്‍ പറഞ്ഞിരുന്നത്. ‘ ഈ വ്യക്തി ചടങ്ങുകള്‍ക്കു തന്നെ ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താന്‍ പോകുന്ന ചടങ്ങുകളില്‍ മനഃപൂര്‍വ്വം എത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നാണ്’ ഹണി റോസിന്റെ പോസ്റ്റില്‍ പറയുന്നത്. ഈ പോസ്റ്റിനു താഴെയാണ് അപമാനകരമായ കമന്റുകള്‍ വരുന്നത്. ഇതു മനസ്സിലായ ഉടനെയാണ് ഹണിറോസ് പൊലീസില്‍ പരാതി നല്‍കിയത്.
ഹണിറോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേര്‍ക്കെതിരെ കേസ്
കൊച്ചി: നടി ഹണിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീ വിരുദ്ധ കമന്റിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം, പനങ്ങാട് സ്വദേശി ഷാജിയെ കൊച്ചി പൊലീസ് അറസ്റ്റു ചെയ്തു. ഹണി റോസിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കമന്റിട്ട ഫോണിന്റെ ഉടമയായ ഷാജിയെ കണ്ടെത്തിയത്.
”ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂര്‍വ്വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നാണ്” ഹണി റോസ് എഫ്.ബി പോസ്റ്റില്‍ പറഞ്ഞിരുന്നത്. ‘ ഈ വ്യക്തി ചടങ്ങുകള്‍ക്കു തന്നെ ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താന്‍ പോകുന്ന ചടങ്ങുകളില്‍ മനഃപൂര്‍വ്വം എത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നാണ്’ ഹണി റോസിന്റെ പോസ്റ്റില്‍ പറയുന്നത്. ഈ പോസ്റ്റിനു താഴെയാണ് അപമാനകരമായ കമന്റുകള്‍ വരുന്നത്. ഇതു മനസ്സിലായ ഉടനെയാണ് ഹണിറോസ് പൊലീസില്‍ പരാതി നല്‍കിയത്.
RELATED NEWS
ബന്തിയോട് പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു
മഞ്ചേശ്വരം കുഞ്ചത്തൂരിൽ ലോറിയിടിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതരം
സി എം പി നേതാവ് നെല്ലിക്കാട്ടെ എം മാധവന് അന്തരിച്ചു
ബോവിക്കാനം ടൗണില്‍ വെള്ളക്കെട്ട്; മഴവെള്ളം റോഡിലൊഴുകുന്നു
സഅദിയ്യക്ക് ലോ കോളേജ് അനുവദിച്ചു; കെട്ടിട ശിലാസ്ഥാപനം ജൂലായ് 17ന്
മന്ത്രവാദ ചികിത്സക്കിടയില്‍ പീഡനം; സിദ്ധനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
പ്രളയ സാധ്യതാ മുന്നറിയിപ്പ്; ഉപ്പള പുഴയില്‍ ജലനിരപ്പുയര്‍ന്നു, തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
തൊഴിലുറപ്പ് തൊഴിലാളി പാചകത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു