കാസര്‍കോട്: ബേഡഡുക്ക പഞ്ചായത്തിലെ മരുതടുക്കത്തു പുലി ഇറങ്ങിയതായി സംശയം. അഞ്ചാം മൈല്‍ ഭാഗത്ത് ഞായറാഴ്ച രാത്രിയിലാണ് പുലിയെ കണ്ടതായുള്ള വാര്‍ത്ത പരന്നത്. വിവരമറിഞ്ഞ് ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പുലിയെ കണ്ടെത്താനോ സാന്നിധ്യം സ്ഥിരീകരിക്കാനോ കഴിഞ്ഞില്ല. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയാണ് അധികൃതര്‍ മടങ്ങിയത്. സമീപപ്രദേശമായ ശങ്കരംകാട്ടിലും കഴിഞ്ഞ ദിവസം പുലിയെ കണ്ടതായും പ്രചരണം ഉണ്ടായിരുന്നു.