കൊച്ചി: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ജഡ്ജ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു.
മരണപ്പെട്ട നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ബാബുവിന്റേത് കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നുമാണ് മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. സിബിഐ വരേണ്ടതില്ലെന്നും കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് സിംഗില്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മഞ്ജുഷ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ബാബുവും ഇതേ പ്രതികരണം ആവര്‍ത്തിച്ചു.