മലങ്കര മാർത്തോമ്മാ സഭ താരക മാസാചരണം

ന്യൂയോർക് / തിരുവല്ലാ :മലങ്കര മാർത്തോമ്മാ സഭ ‘താരക മാസാചരണം തുടരുന്നു.132 വർഷം പൂർത്തിയാക്കുന്ന താരകയുടെ വായനക്കാരുടെ എണ്ണവും സബ്‌സ്‌ക്രിപ്‌ഷനും വർദ്ധിപ്പിക്കുന്നതിനു എല്ലാ ഇടവകകളും ‘താരക മാസം’ ആചരിക്കണമെന്നു .മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ്മ, നോർത്ത് അമേരിക്ക ഭദ്രാസനം ഉൾപ്പെടെ എല്ലാ ഇടവകകളിലെയും അംഗങ്ങൾക്കു സർക്കുലർ അയച്ചു. സഭയുടെ ഔദ്യോഗിക മുഖപത്രമായതിനാൽ, മെത്രാപ്പോലീത്തയുടെ കത്ത്, സഭാ വാർത്തകൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾ തുടങ്ങിയ ലേഖനങ്ങൾ താരകയിലൂടെയാണ് പ്രസിദ്ധീകരിക്കുന്നത്. കൂടാതെ, എഡിറ്ററുടെ കത്ത്, ബൈബിൾ പഠനങ്ങൾ, സമകാലിക …

കുണിയയിലെ കഞ്ചാവു വേട്ട: രക്ഷപ്പെട്ട പ്രതികളുടെ വീടുകളില്‍ റെയ്ഡ്, കാറില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍, അറസ്റ്റിലായ ബാസിതിന്റെ മണിമന്ദിര നിര്‍മ്മാണം അവസാനഘട്ടത്തില്‍

കാസര്‍കോട്: പെരിയ, കുണിയ ദേശീയപാതയില്‍ ബേക്കല്‍ പൊലീസ് ബുധനാഴ്ച രാത്രി 7.30 മണിയോടെ നടത്തിയ കഞ്ചാവ് വേട്ട സംബന്ധിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. പൊലീസിനെ കണ്ട് കാറില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തി. ചെരുമ്പ സ്വദേശികളായ ആറൂഫ്, കബീര്‍, ബോവിക്കാനത്തെ അനസ് എന്നിവരുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ മൂന്നു പേരും സ്വന്തം വീടുകളില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. കാറില്‍ കഞ്ചാവു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, …

ചുറ്റുവട്ടം

നഗരപ്പെരുമ അറിഞ്ഞില്ലേ, നമ്മുടെ നഗരവിശേഷങ്ങള്‍! കാസര്‍കോട്ടെ നമ്മുടെ പുലിക്കുന്നില്‍, ഇപ്പോഴുള്ള നഗരസഭാ കോണ്‍ഫറന്‍സ് ഹാളിന് സമീപത്തായി പുതിയൊരു കോണ്‍ഫറന്‍സ് ഹാള്‍ കൂടി ഉയരാന്‍ പോകുന്നു. 2700 ചതുരശ്ര അടി വിസ്തൃതിയുള്ള രണ്ടുനിലക്കെട്ടിടം നിര്‍മ്മിക്കാനാണ് തീരുമാനം.ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍. താഴത്തെ നിലയില്‍ അഞ്ച് കടമുറികള്‍. അതൊരു ധനാഗമന മാര്‍ഗം കൂടിയാണ്. നഗരസഭയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തനത് ഫണ്ട് സ്വന്തം നിലയില്‍ കണ്ടെത്താന്‍ വേണ്ടിയാണ് വ്യാപാരാവശ്യങ്ങള്‍ക്കായി വാടകയ്ക്ക് കൊടുക്കാവുന്ന കടമുറികള്‍ പണിയുന്നത്. രണ്ടാം നിലയിലെ ഹാളില്‍ 200 …

കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു; ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

മംഗ്‌ളൂരു: സൂറത്തുകല്ലിനു സമീപത്ത്, കുളായി കടലില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ മൂന്നു പേര്‍ മുങ്ങി മരിച്ചു. ബംഗ്‌ളൂരു, ചിത്രദുര്‍ഗ്ഗയിലെ മഞ്ജുനാഥ (30), ഷിമോഗയിലെ ശിവകുമാര്‍ (28), ബംഗ്‌ളൂരു, ജെ.പി നഗറിലെ സത്യവേലു (30) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ അപകടത്തില്‍പ്പെട്ട ബീദര്‍ സ്വദേശി പരമേശ്വര (29)നെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.ബംഗ്‌ളൂരു എ.എം കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് നാലു പേരും. ജനുവരി ഏഴിനാണ് ഇവര്‍ ബംഗ്‌ളൂരുവില്‍ നിന്നു സൂരത്ത്കല്ലില്‍ എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് കളായ് കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ …

പെരിയ ഇരട്ടക്കൊലക്കേസ്: കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാലു സിപിഎം നേതാക്കളും ജയില്‍മോചിതരായി; കണ്ണൂരിലെയും കാസര്‍കോട്ടെയും നേതാക്കള്‍ ജയിലിനു മുന്നിലെത്തി സ്വീകരിച്ചു

കണ്ണൂര്‍: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലു സിപിഎം നേതാക്കളും ജയില്‍ മോചിതരായി. ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ കെ.വി ഭാസ്‌കരന്‍, രാഘവന്‍ വെളുത്തോളി എന്നിവരാണ് വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. ഇരട്ടക്കൊലക്കേസില്‍ നാലുപേരെയും എറണാകുളം പ്രത്യേക സിബിഐ കോടതി അഞ്ചുവര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ …

ഛത്തീസ്ഗഡില്‍ നക്‌സല്‍-സൈനിക ഏറ്റുമുട്ടല്‍; 9 സൈനികരും 5 നക്‌സലൈറ്റുകളും മരിച്ചു

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ജില്ലാ റിസര്‍വ് ഗാഡിന്റെ വാഹനത്തിനു നേരെ നക്‌സലൈറ്റുകള്‍ നടത്തിയ അക്രമത്തില്‍ എട്ടു സുരക്ഷാ സൈനികരും ഡ്രൈവറും മരിച്ചു.ബിജാപുര്‍ ജില്ലയിലെ ബദ്രെ-കുത്രുറോഡിലുണ്ടായ സ്‌ഫോടനത്തിലാണ് അപകടം. തിങ്കളാഴ്ചയാണ് അക്രമം ഉണ്ടായത്.ദണ്ഡേവാഡയിലെ റവന്യു റിസര്‍വെ ഗാഡില്‍പ്പെട്ട സൈനികരാണ് അപകടത്തില്‍ മരിച്ചത്. ദണ്ഡവാഡ, നാരായണ്‍പുര്‍, ബിജാപുര്‍ എന്നീ നക്‌സല്‍ കേന്ദ്രങ്ങളില്‍ സംയുക്ത നിരീക്ഷണം കഴിഞ്ഞു മടങ്ങുകയായിരുന്നു സൈനിക സംഘം.ബസ്റ്റാര്‍ മേഖലയില്‍ ശനിയാഴ്ച സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. സൗത്ത് അബുജ് ഹമാദ്, അതിര്‍ത്തി പ്രദേശമായ നാരായണ്‍പുര്‍, ദണ്ഡവാഡ …

18കാരി 540 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ചില്‍ 18കാരി 540 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണു.കച്ചിലെ ഭുജ്താലൂക്കിലെ കണ്ടേറൈയില്‍ തിങ്കളാഴ്ച രാവിലെ 6.30നായിരുന്നു അപകടം. രാജസ്ഥാനില്‍ നിന്നു തൊഴില്‍ തേടിയെത്തിയ കുടുംബത്തിലെ അംഗമാണ് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടി. 540 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന്റെ 490 അടി താഴ്ചയിലാണ് പെണ്‍കുട്ടി തങ്ങിനില്‍ക്കുന്നതെന്നു ഭുജ് ഡെപ്യൂട്ടി കളക്ടര്‍ എ.ബി ജാദവ് വെളിപ്പെടുത്തി.18 വയസ്സുള്ള യുവതി കുഴല്‍ക്കിണറില്‍ വീണു എന്ന വീട്ടുകാരുടെ പരാതി അധികൃതര്‍ ആദ്യം അവിശ്വസിക്കുകയായിരുന്നു. എങ്കിലും ഉച്ചയ്ക്കു ശേഷം ക്യാമറ ഉപയോഗിച്ചു പരിശോധിക്കാന്‍ അധികൃതര്‍ …

ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നു യുവതി; പ്രതിയെ വിവാഹം കഴിക്കൂ എന്നു പൊലീസ്, വിവാദങ്ങള്‍ക്കൊടുവില്‍ യുവാവ് അറസ്റ്റില്‍

ന്യൂദെല്‍ഹി: ബലാത്സംഗത്തിനു ഇരയായ യുവതിയോട് പൊലീസ് സ്വീകരിച്ച നിലപാട് വിവാദത്തിനു ഇടയാക്കി. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് 19 വയസ്സുള്ള യുവതി ഉത്തര്‍പ്രദേശ് പൊലീസിനെ സമീപിച്ചത്. കേസെടുത്ത് പ്രതിക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പ്രതിയെ വിവാഹം കഴിക്കാനായിരുന്നു പൊലീസിന്റെ ഉപദേശം. ഇതിനെതിരെ യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തു വന്നതോടെയാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. തൊട്ടുപിന്നാലെ പ്രതിയായ കോട്വാലി സ്വദേശി സാജിദ് അലി (35)യെ അറസ്റ്റു ചെയ്തു.യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് സാജിദ് അലി ബലാത്സംഗം ചെയ്തത്. പരാതി …

തേങ്ങ ചിരകുന്നതിനിടയില്‍ യുവതി ഷോക്കേറ്റ് മരിച്ചു

തിരുനെല്‍വേലി: ചമ്മന്തി ഉണ്ടാക്കാന്‍ തേങ്ങ ചിരകുന്നതിനിടയില്‍ യുവതി ഷോക്കേറ്റ് മരിച്ചു. തിരുനെല്‍വേലി സ്വദേശിനിയായ മാടത്തി (35)യാണ് മരിച്ചത്. തിരുനെല്‍വേലി, കളക്കാട് എന്ന സ്ഥലത്ത് മാടത്തിയുടെ ഭര്‍ത്താവ് മാരിമുത്തുവിനു ഹോട്ടലുണ്ട്. ഹോട്ടലില്‍ ദോശയ്‌ക്കൊപ്പം നല്‍കാന്‍ ചമ്മന്തി ഉണ്ടാക്കുന്നതിനു തേങ്ങ ചിരകിക്കൊണ്ടിരിക്കെയാണ് ഷോക്കേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു കുട്ടികളുണ്ട്.

ബംഗ്‌ളൂരുവിനു പിന്നാലെ ഗുജറാത്തിലും എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു

അഹമ്മദാബാദ്: ബംഗ്‌ളൂരുവിനു പിന്നാലെ ഗുജറാത്തിലും എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഭയക്കേണ്ടതില്ലെന്നും ഏതു സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ചൈനയില്‍ ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് രോഗബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യയില്‍ ബംഗ്‌ളൂരുവിലാണ് ആദ്യത്തെ …

ദമ്പതികളും രണ്ടു കുട്ടികളും വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മക്കള്‍ക്ക് വിഷം കൊടുത്ത് ദമ്പതികള്‍ തൂങ്ങി മരിച്ചതാണെന്നു സംശയം

ബംഗ്‌ളൂരു: ദമ്പതികളും രണ്ടു കുട്ടികളും വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ബംഗ്‌ളൂരു, ആര്‍.എം.വി സെക്കന്റ് സ്റ്റേജിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന അനൂപ് കുമാര്‍ (38), ഭാര്യ രാഖി (35) ഇവരുടെ മക്കളായ അനുപ്രിയ (5), പ്രിയന്‍ഷ് (2) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശ്, അലഹാബാദ് സ്വദേശികളാണ് അനൂപ്കുമാറും കുടുംബവും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. അതേ സമയം …

പെരിയ ഇരട്ടക്കൊല: മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനും മറ്റു മൂന്നു സിപിഎം നേതാക്കളും ഹൈക്കോടതയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മുന്‍ എം.എല്‍.എ.യും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തങ്ങളെ ശിക്ഷിച്ചതെന്നും കുറ്റക്കാരായി കണ്ടെത്തിയ വകുപ്പുകള്‍ക്കപ്പുറത്തുള്ള ശിക്ഷയാണ് നല്‍കിയതെന്നും അപ്പീല്‍ ഹര്‍ജിയില്‍ പറഞ്ഞു. നാലു പേര്‍ക്കു …

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയി

കാസര്‍കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയി. നീലേശ്വരം, പേരോല്‍, ആലിങ്കീഴിലെ നാലുപുരപ്പാട്ടില്‍ പി.എ മുനീറിന്റെ ഓട്ടോയാണ് മോഷണം പോയത്. 31ന് രാവിലെയാണ് തന്റെ ഓട്ടോ മോഷണം പോയ കാര്യം ഉടമസ്ഥന്‍ അറിയുന്നത്. അതിനു ശേഷം സ്വന്തം നിലയ്ക്ക് പല സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ഞായറാഴ്ച നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പുത്തിഗെ പള്ളത്തെ ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിച്ചു; നാട് സന്തോഷത്തില്‍

കാസര്‍കോട്:പുത്തിഗെ പള്ളത്തെ അപകടാവസ്ഥയിലായിരുന്ന ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിച്ചതില്‍ പള്ളം ഓട്ടോ ബ്രദേഴ്‌സ് ആഹ്ലാദം പ്രകടിപ്പിച്ചു.അപകടാവസ്ഥയിലായ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നു ഓട്ടോ തൊഴിലാളികള്‍സര്‍ക്കാരിനോടും കെ.എസ്.ഇ.ബി. സീതാംഗോളി സെക്ഷന്‍ ഓഫീസ് അധികൃതരോടും ദീര്‍ഘനാളായി ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ചു നിവേദനം നല്‍കുകയും നിരന്തരം ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. ജനകീയ പ്രശ്‌നങ്ങളിലും ജനങ്ങളുടെ ദൈനംദിന കാര്യങ്ങളിലും പള്ളം ഓട്ടോ ബ്രദേഴ്‌സ് യൂണിയന്‍ നിരന്തരം ഇടപെടുകയാണെന്നു പ്രസിഡന്റ് മുഹമ്മദ് തൈവളപ്പ്, സെക്രട്ടറി രാജ ചീമുള്ള്, ട്രഷറര്‍ പ്രകാശ് ജാളം പറഞ്ഞു.

പരാതിക്കാരിയെ പീഡിപ്പിച്ച കേസില്‍ സസ്‌പെന്‍ഷനിലായ ഡിവൈ.എസ്.പിക്കെതിരെ വീണ്ടും പരാതി; ഭര്‍ത്താവിനെ ഓഫീസിനു പുറത്ത് ഇരുത്തി പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍

മംഗ്‌ളൂരു: പരാതി നല്‍കിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡിവൈ.എസ്.പിക്കെതിരെ സമാനമായ മറ്റൊരു പരാതി കൂടി. മധുഗിരി ഡിവൈ.എസ്.പി രാമചന്ദ്രപ്പയ്‌ക്കെതിരെയാണ് പരാതി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ക്ക് കടം നല്‍കിയ പണം തിരികെ കിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്ന യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഈ വിവരമറിഞ്ഞ് ഡിവൈ.എസ്.പി യുവതിയോട് തന്റെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനൊപ്പമാണ് യുവതി ഡിവൈ.എസ്.പി ഓഫീസിലെത്തിയത്. ഭര്‍ത്താവിനെ പുറത്തിരുത്തിയ ശേഷം യുവതിയെ മുറിയിലേക്ക് കൊണ്ടു പോയി …

സഹകരണ സ്ഥാപനത്തില്‍ നിന്നു ഒന്നരക്കോടി രൂപ തട്ടിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; സെക്രട്ടറി ഒളിവില്‍

കണ്ണൂര്‍: സഹകരണ സ്ഥാപനത്തില്‍ നിന്നു ഒന്നരക്കോടി രൂപ തട്ടിയെടുത്ത കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഇരിട്ടി, ചരള്‍, മുരിക്കുംകരയില്‍ പറക്കനശ്ശേരി ഹൗസില്‍ സി.എ സെബാസ്റ്റ്യ(77)നെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തിബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. അങ്ങാടിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ ആന്റ് അലൈഡ് എംപ്ലോയീസ് വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ടാണ് അറസ്റ്റിലായ സെബാസ്റ്റ്യന്‍. സെക്രട്ടറി ജോളിയുമായി ചേര്‍ന്ന് സെബാസ്റ്റിയന്‍ സ്ഥാപനത്തില്‍ നിന്നു ഒന്നരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2023 വര്‍ഷത്തെ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസാണ് കേസെടുത്തിരുന്നത്. …

വ്യാഴം, വെള്ളി ദിവസങ്ങളിൽ നോർത്ത് ടെക്‌സാസിൽ 2 മുതൽ 3 ഇഞ്ച് വരെ മഞ്ഞുവീഴ്ച യ്ക്ക് സധ്യതയെന്നു മുന്നറിയിപ്പ്

-പി പി ചെറിയാൻ ഡാളസ് : വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച വരെ വടക്കൻ, സെൻട്രൽ ടെക്സസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞ് വീഴ്ചക്കു സാധ്യതയെന്നു ഫോർട്ട് വർത് നാഷണൽ വെതർ സർവീസ് മെറ്റീരിയോളജിസ്റ്റുകൾ മുന്നറിയിച്ചു .നോർത്ത് ടെക്‌സാൻസ് ഞായറാഴ്ച ഉണർന്നത് ആർട്ടിക് വായുവിൻ്റെ 40 മൈൽ വേഗതയിൽ ശക്തമായ കാറ്റിനൊപ്പമായിരുന്നു .ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും താപനില 20-കളിലോ അതിലും താഴ്ന്ന നിലയിലോ ആയിരുന്നു. ആഴ്‌ച മുഴുവൻ ഇതു തുടരുമെന്നു നാഷണൽ വെതർ സർവീസ് പറഞ്ഞു . …

മാർത്തോമാ ചർച് സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം 7 ന്

Author – പി പി ചെറിയാൻ ഡാളസ് :മാർത്തോമാ ചർച്‌ സൗത്ത് വെസ്റ് റീജിയണൽ സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം 7 ന് വൈകിട്ടു 7:30 ന് സൂം വഴി നടത്തും. റീജിയണൽ പ്രസിഡൻ്റ് റവ.ജോബി ജോൺ അധ്യക്ഷത വഹിക്കും. . ഈ അർഥവത്തായ ഒത്തുചേരലിൽ എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി ജൂലി എം സക്കറിയാ അറിയിച്ചു