കാസര്‍കോട്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ഗര്‍ഭിണി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം യുവാവിനെ അറസ്റ്റു ചെയ്തു. കുറ്റിക്കോല്‍, വെള്ളാല കോളനിയിലെ ഹരീഷി(19)നെയാണ് ബേഡകം പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ബേഡകം ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നു വിവരം ആശുപത്രി അധികൃതര്‍ ബേഡകം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. ഇപ്പോള്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹരീഷിനെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു. അന്നു പ്രതിയെ അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നുവെങ്കിലും പെണ്‍കുട്ടി മൊഴി മാറ്റിയതിനെ തുടര്‍ന്ന് കോടതി വെറുതെ വിടുകയായിരുന്നു.