ബേക്കറി സാധന വിതരണക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേക്കറി സാധനങ്ങള്‍ കടകളില്‍ വിതരണം ചെയ്യുന്ന ആളെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, കൊളത്തൂര്‍, കരിയത്തെ പരേതരായ പി. രാമന്‍ നായര്‍-നാരായണി അമ്മ ദമ്പതികളുടെ മകന്‍ എ ബാലകൃഷ്ണന്‍ നായര്‍ (54)ആണ് ജീവനൊടുക്കിയത്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.ഭാര്യ: സ്വപ്‌ന. ഏകമകള്‍: അനാമിക (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: തമ്പാന്‍ നായര്‍ ചൂരിക്കോട്, കാര്‍ത്യായനി, ജാനകി, ഭവാനി, പത്മാവതി, പരേതയായ കല്യാണി.

മഞ്ചേശ്വരത്തെ ഹോട്ടല്‍ ജീവനക്കാരന്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മഞ്ചേശ്വരം, വാമഞ്ചൂര്‍, ചെക്ക്‌പോസ്റ്റിനു സമീപത്തെ ഹോട്ടല്‍ ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ്, ബഹ്‌റി, ആസിയാബാദിലെ ഇബ്രീസിന്റെ മകന്‍ നൂറാലി (21)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയതായിരുന്നുവെന്നു സഹ തൊഴിലാളികള്‍ പൊലീസിനു മൊഴി നല്‍കി.രാത്രി 12 മണിയോടെ ഇവര്‍ എത്തിയപ്പോള്‍ താമസിക്കുന്ന മുറി അകത്തു നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. തട്ടിവിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് നൂറാലിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ …

മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവ് വച്ച പിതാവ് അറസ്റ്റില്‍; സംഭവം മകന്‍ പള്ളിയില്‍ പോയ സമയത്ത്

കല്‍പ്പറ്റ: മകനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ കടയില്‍ രണ്ടു കിലോ കഞ്ചാവ് വച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി, ചെറ്റപ്പാലം, വേമം, പുത്തന്‍ തറവാട്ടില്‍ അബൂബക്കറി (67) നെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. മകന്‍ നൗഫലിന്റെ ഉടമസ്ഥതയില്‍ മാനന്തവാടി ടൗണിലുള്ള പി.എ ബനാന എന്ന സ്ഥാപനത്തിലാണ് അബൂബക്കര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു കിലോ കഞ്ചാവ് വച്ചത്. നൗഫല്‍ പള്ളിയില്‍ പോയ സമയത്ത് സുഹൃത്തുക്കളായ തട്ടിപ്പ് ഔത എന്ന ഔത, ജിന്‍സ് വര്‍ഗീസ് എന്നിവരുടെ സഹായത്തോടെയാണ് കഞ്ചാവ് വച്ചത്. ഈ …

ബായാറില്‍ ഗൃഹനാഥനെ കാണാതായി

കാസര്‍കോട്: ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഗൃഹനാഥനെ കാണാതായി. മഞ്ചേശ്വരം, ബായാര്‍, ഗാളിയടുക്കത്തെ കല്ലടുക്ക ഹൗസിലെ മോഹന (60)നെയാണ് കാണാതായത്. ഡിസംബര്‍ 16നു രാവിലെ 10നു ബായാര്‍ ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു പറയുന്നു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മകന്‍ അജിത്ത് കുമാര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിക്ഷേപം തിരികെ ലഭിച്ചില്ല; വ്യാപാരി സഹകരണ സ്ഥാപനത്തിനു മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി: സഹകരണ സ്ഥാപനത്തിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വ്യാപാരി സഹകരണ സ്ഥാപനത്തിനു മുന്നില്‍ ജീവനൊടുക്കി. കട്ടപ്പന, മുരിങ്ങാശ്ശേരിയിലെ സാബു (56)വാണ് കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയത്. കട്ടപ്പന ടൗണില്‍ വ്യാപാര സ്ഥാപനവും ഹോംസ്‌റ്റേയും നടത്തുന്ന ആളാണ് സാബു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹം തന്റെ നിക്ഷേപ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിനു നിക്ഷേപതുക തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. ഭരണസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ നിക്ഷേപം …

രണ്ടു വയസ്സുകാരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു; അണങ്കൂരിനു അഭിമാനമായി മര്‍യം അമാനി അഷ്ഫാഖ്

കാസര്‍കോട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച് കാസര്‍കോട്, അണങ്കൂര്‍ സ്വദേശിനിയായ രണ്ടു വയസ്സുകാരി മര്‍യം അമാനി അഷ്ഫാഖ് അഭിമാനമായി. കാസര്‍കോട് കോഹിനൂര്‍ ട്രാവല്‍സിലെ യൂസുഫ് അഷ്ഫാഖിന്റെയും നെല്ലിക്കുന്നിലെ നൗറിന്‍ ഷംനാസിന്റെയും മകളാണ്.മൂന്നു ഇംഗ്ലീഷ് റൈമുകളും ഇംഗ്ലീഷ് അക്ഷരമാലയും ശരീരത്തിലെ 14 ഭാഗങ്ങളും, ജലജന്തുക്കള്‍, വളര്‍ത്തു മൃഗങ്ങള്‍, വന്യമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, നിറങ്ങള്‍, പ്രാണികള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 160 ചിത്രങ്ങളും നാലു മിനിറ്റു കൊണ്ട് തിരിച്ചറിഞ്ഞാണ് റെക്കോര്‍ഡ് നേടിയത്.

മാതാവിനൊപ്പം പാല്‍ വാങ്ങാനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചു; പ്രതി അറസ്റ്റില്‍, പിടിയിലായത് നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് ബാഗും ഫോണും കവര്‍ന്ന കേസിലെ പ്രതി

കാസര്‍കോട്: മാതാവിനൊപ്പം പാല്‍ വാങ്ങിക്കാന്‍ എത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ച സംഭവത്തില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. നെക്രാജെ, നെല്ലിക്കട്ട, ലക്ഷംവീട് കോളനിയിലെ പി.എം നവാസി(40)നെയാണ് കാസര്‍കോട് വനിതാ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റു ചെയ്‌തെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ കാസര്‍കോട്, സബ്ജയിലിനു സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് കല്ലു കൊണ്ട് തകര്‍ത്ത …

ജമൈക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെയ്പ്; തമിഴ്‌നാട് സ്വദേശി മരിച്ചു, 2 ഇന്ത്യക്കാര്‍ക്ക് പരിക്ക്

ന്യൂദെല്‍ഹി: കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ അജ്ഞാത സംഘം നടത്തിയ വെടിവെയ്പില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു. രണ്ടു ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്, തിരുനെല്‍വേലി, മീനാക്ഷിപുരത്തെ വിഘ്‌നേഷ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ കുറിച്ചുള്ള വിവരം ബുധനാഴ്ചയാണ് നാട്ടില്‍ ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ലാ കലക്ടര്‍ക്കു നിവേദനം നല്‍കി. തോക്കുധാരികളായ ഏതാനും പേര്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഇരച്ചു കയറി ജീവനക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്നു …

സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് നവവരന്‍ മരിച്ചു; 14 ദിവസം മുമ്പ് വിവാഹിതയായ യുവതിക്ക് അതീവ ഗുരുതരം

കൊച്ചി: തൃപ്പൂണിത്തുറ, ഏരൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവരന്‍ മരിച്ചു. ചെമ്പ്, ബ്രഹ്‌മമംഗലം കണ്ടത്തില്‍ വീട്ടില്‍ വേണുഗോപാലിന്റെ മകന്‍ വിഷ്ണു (31) ആണ് മരിച്ചത്. ഭാര്യ, കുറുവിലങ്ങാട്, മരങ്ങാട്ടുപ്പള്ളി സ്വദേശിനി ആര്യയെ ഗുരുതരനിലയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ നാലിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. എറണാകുളത്തെ രണ്ടുസ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന ഇരുവരും ഒരുമിച്ച് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം.

പടന്നക്കാട്ട് പിടിയിലായ യുവാവിനു ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയുമായി ബന്ധമെന്നു സൂചന; പ്രതി കാഞ്ഞങ്ങാട് എത്തിയത് ഒരാഴ്ച മുമ്പ്, ആദ്യത്തെ മൂന്നു ദിവസം തേപ്പു ജോലിയെടുത്തു, പ്രതി കേരളത്തില്‍ എത്തിയത് നാലുവര്‍ഷം മുമ്പ്, പലതവണ ആസാം സന്ദര്‍ശിച്ചു മടങ്ങിയെത്തി, ഐ ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു

കാസര്‍കോട്: ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്, പടന്നക്കാട് വച്ച് എന്‍ ഐ എ സംഘത്തിന്റെ പിടിയിലായ ഷാബ്‌ഷേഖി (32)നെ ഉച്ചകഴിഞ്ഞ് ആസാമിലേയ്ക്ക് കൊണ്ടുപോകും. കാഞ്ഞങ്ങാട്ട് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം വിവിധ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ രാത്രിയോടെ മംഗ്‌ളൂരു വിമാനത്താവളത്തില്‍ എത്തിച്ച് ആസാമിലേയ്ക്ക് കൊണ്ടുപോകും. ആസാമില്‍ രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസിലാണ് ഷാബ്‌ഷേഖിനെ ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ എന്‍ ഐ എയും ആസാം പൊലീസും അറസ്റ്റു ചെയ്തത്.അന്വേഷണ …

മുരിങ്ങക്കായ വില കിലോയ്ക്ക് 600 രൂപയിലേക്ക്: അടുക്കളകളില്‍ മുരിങ്ങക്കായ ഇല്ലാതെയുള്ള സാമ്പാര്‍ റെഡി; കോഴിക്ക് വീണ്ടും വില കൂടി

കാസര്‍കോട്: ശബരിമല സീസണ്‍ തുടങ്ങിയതോടെ പച്ചക്കറി വില കുതിച്ചുയരുന്നു. വാനോളം ഉയരത്തിലായി. അതേസമയം ക്രിസ്മസ്, ന്യൂ ഇയര്‍ അടുത്തതോടെ കോഴി വില വര്‍ദ്ധിപ്പിച്ചു.അടുക്കളകളില്‍ മുരിങ്ങക്കായ ഇല്ലാതെയാണ് സാമ്പാര്‍ ഉണ്ടാക്കേണ്ടി വരുന്നതെന്ന് വീട്ടമ്മമാര്‍ പറയുന്നു. അത്തരത്തില്‍ വയ്ക്കുന്ന സാമ്പാറിനു രസക്കുറവുണ്ടെന്നു അവര്‍ തുടര്‍ന്നു പറഞ്ഞു. കുമ്പളയില്‍ മുരിങ്ങക്കായയുടെ നിലവിലെ വില 500 ല്‍ എത്തി നില്‍ക്കുന്നുണ്ട്. ഇത് വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂയര്‍ സീസണുകളെയും ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം മുന്നില്‍ കണ്ടുകൊണ്ട് കോഴി വില വര്‍ദ്ധിപ്പിച്ചു. …

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നു എം ഡി എം എ കണ്ടെടുത്തു; കാപ്പ കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നു എം ഡി എം എകണ്ടെടുത്തു. മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, കാടാച്ചി കടമ്പൂരിലെ കെ പി ഷിഹാബുദ്ദീന്‍ (31), കോട്ടൂര്‍, കണിയന്റെ വളപ്പില്‍ സി കെ നിയാസ് (32)താവക്കരയിലെ നിഹാദ് മുഹമ്മദ് (30) എന്നിവരെയാണ് വളപ്പട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുതിയ തെരുവില്‍ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ കാറിനകത്തുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടിരുന്നു. ആശുപത്രിയില്‍ …

പരീക്ഷ കഴിഞ്ഞെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തറവാട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട്, കതിരന്‍, പുലിക്കരി അനിയുടെ മകള്‍ അനിറ്റ (15)യാണ് മരിച്ചത്. കണിയന്‍ചാല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ചൊവ്വാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. തുടര്‍ന്ന് സമീപത്ത് തന്നെയുള്ള തറവാട് വീട്ടിലേക്ക് പോയ അനിറ്റ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ചു പോയപ്പോഴാണ് മുറിക്കകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ താഴെ ഇറക്കി കരുവന്‍ചാലിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി …

കേരള അസോസിയേഷൻ ഓഫ് ഡാളസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു

Author -പി പി ചെറിയാൻ ഡാളസ് :ഡാളസിലെ ഹീ ബ്രിഡ്ജ് ഹോംലെസ് ഷെൽട്ടറിലെ ഭവനരഹിതരായ വ്യക്തികൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു ഹീ ബ്രിഡ്ജ് ഹോംലെസ് ഷെൽട്ടർ .ഡാളസ് ഡൗണ്ടൗൺ ഏരിയയിലെ 4 ഏക്കർ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. ഷെൽറ്ററിലെ താമസക്കാർക്ക് സ്വാതന്ത്ര്യവും സ്ഥിരതയും വീണ്ടെടുക്കാ നു ള്ള വിപുലമായ സേവനങ്ങളും നൽകുന്നുണ്ട്.. ഷെൽട്ടറിനുള്ള പിന്തുണയുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് ആവശ്യക്കാ ർക്ക് ശൈത്യകാല വസ്ത്രങ്ങൾ നൽകുന്നതിന് “വിൻ്റർ ക്ലോത്ത്സ് …

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; സംശയവും ദുരൂഹതയും ഉണ്ടെന്ന് ബന്ധുക്കള്‍, വനിതാ കമ്മീഷനു പരാതി നല്‍കും

കോഴിക്കോട്: കോഴിക്കോട് ഗവ. നഴ്‌സിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സംശയവും ദുരൂഹതയുമുണ്ടെന്നു ബന്ധുക്കള്‍. കോട്ടയം സ്വദേശിനിയും നഴ്‌സിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മി (22)യെ ചൊവ്വാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. അസുഖമായതിനാല്‍ ലക്ഷ്മി ക്ലാസില്‍ പോയിരുന്നില്ല. ഹോസ്റ്റല്‍ മുറി വൃത്തിയാക്കാന്‍ എത്തിയവരാണ് ലക്ഷ്മിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ലക്ഷ്മിയുടെ മരണത്തില്‍ സംശയം ഉണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നുമാണ് വിവരമറിഞ്ഞ് കോഴിക്കോട്ടെത്തിയ ബന്ധുക്കള്‍ വ്യക്തമാക്കിയത്. ലക്ഷ്മിക്കു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷവതിയായിട്ടായിരുന്നു കഴിഞ്ഞിരുന്നതെന്നും …

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ബേക്കലില്‍; പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം കനത്ത സുരക്ഷാ വലയത്തില്‍

കാസര്‍കോട്: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബേക്കലില്‍ എത്തി. താജ് ഹോട്ടലില്‍ താമസിക്കുന്ന അദ്ദേഹത്തിനു കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.ചൊവ്വാഴ്ച രാത്രി ഇന്‍ഡോറില്‍ നിന്നു പ്രത്യേക വിമാനത്തില്‍ മംഗ്‌ളൂരു വിമാനതാവളത്തിലെത്തിയ അദ്ദേഹം കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് കാസര്‍കോട്ടേയ്ക്ക് കാറില്‍ യാത്ര തിരിച്ചത്. തലപ്പാടി സംസ്ഥാന അതിര്‍ത്തി കടന്ന ശേഷം ഹേമന്ത് സോറന്റെ സുരക്ഷ കേരളാ പൊലീസ് ഏറ്റെടുത്തു. കനത്ത പൊലീസ് സുരക്ഷയില്‍ രാത്രി 11 മണിയോടെയാണ് ഹേമന്ത് സോറന്‍ താജ് ഹോട്ടലില്‍ എത്തിയത്. …

ശബരിമലയില്‍ അയ്യപ്പ ഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനിടയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട്, കൊടൈക്കനാല്‍ സ്വദേശി ശരവണകുമാര്‍ (47) ആണ് മരിച്ചത്. മരക്കൂട്ടത്തിനും സന്നിധാനത്തിനും മധ്യേ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല

ചൂരിയില്‍ റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപ്പൊട്ടിച്ചു; സംഘര്‍ഷത്തിനു ശ്രമിച്ചതിനു മൂന്നുപേര്‍ക്കെതിരെ കേസ്, സ്ഥലത്ത് വന്‍ പൊലീസ് കാവല്‍

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളും സ്ഥലത്തുണ്ടായിരുന്നവരും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞു പൊട്ടിച്ചതായി പരാതി. സംഭവത്തില്‍ സംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന കുറ്റത്തിനു മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പൊലീസ് കേസെടുത്തു. മനീഷ്, അഭി, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ചൊവ്വാഴ്ച രാത്രി 12.30 മണിയോടെ ചൂരിയിലാണ് സംഭവം. ബൈക്കു യാത്രക്കാരായ യുവാക്കളും സ്ഥലത്തുണ്ടായിരുന്ന ഏതാനും യുവാക്കളും വാക്കു തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്തു നിന്നു പോയ സംഘം തിരികെയെത്തി റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞു പൊട്ടിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. …