പത്തു വയസ്സുകാരിയെ പിന്തുടര്‍ന്ന് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി, തഴവ, കുറ്റിപ്പുറം സ്വദേശി നൗഷാദി(44)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. പത്തുവയസ്സുള്ള പെണ്‍കുട്ടിയാണ് അതിക്രമത്തിനു ഇരയായത്. പിന്തുടര്‍ന്നു വീട്ടിലെത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി വീട്ടിനകത്ത് കയറി വാതിലടച്ചതിനാല്‍ അതിക്രമത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളിലെത്തി അധ്യാപികയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞതും കേസെടുത്തതും. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page