പാലാവയലില്‍ പട്ടാപ്പകല്‍ യുവതിയെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലാവയലില്‍ പട്ടാപ്പകല്‍ യുവതിയെ കാണാതായി. പാലാവയല്‍, വട്ടക്കുന്നേല്‍ തോമസ് അബ്രഹാമിന്റെ മകള്‍ അലീന തോമസി(22)നെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ 9നും വൈകുന്നേരം നാലു മണിക്കും ഇടയിലുള്ള ഏതോ സമയത്താണ് മകളെ കാണാതായതെന്നു തോമസ് അബ്രഹാം ചിറ്റാരിക്കാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതിയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

മധൂര്‍ ബ്രഹ്‌മകലശോത്സവത്തിനു പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെ നിശ്ചയിച്ചിരിക്കുന്ന ബ്രഹ്‌മകലശോത്സവവും മൂഡപ്പ സേവയും അനുബന്ധ ആചാരങ്ങളും സുരക്ഷിതമായി നടത്തുന്നതിനു പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കേരള ഹൈക്കോടതിയില്‍ ഹര്‍ജി.ക്ഷേത്രത്തിന്റെയും ബ്രഹ്‌മകലശോത്സവകമ്മറ്റിയുടെയും നേതൃത്വത്തില്‍ ഉത്സവത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടെ, ക്രമ സമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവാതെ നോക്കാനുള്ള മുന്‍ കരുതല്‍ പൊലീസ് അധികാരികള്‍ എടുക്കണമെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സുപ്രീം കോടതി-ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍, പ്രശസ്തരായ കലാ-സാംസ്‌കാരിക നേതാക്കള്‍, സന്യാസി ശ്രേഷ്ഠര്‍, സ്വദേശത്തു നിന്നും വിദേശത്ത് …

മുന്‍ കപ്പല്‍ ജീവനക്കാരന്‍ മാങ്ങാട്ടെ കണ്ണന്‍ കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: ഉദുമ, മാങ്ങാട് വില്ലേജ് ഓഫീസിനു സമീപത്തെ മൂണിനിവാസില്‍ കണ്ണന്‍ കുഞ്ഞി (70) അന്തരിച്ചു. മുന്‍ കപ്പല്‍ ജീവനക്കാരനായിരുന്നു. പരേതരായ രാമന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മാലതി. മക്കള്‍: മോണിഷ (അധ്യാപിക, ഇസ്ലാമിയ സ്‌കൂള്‍), മഞ്ജുഷ, മഹേഷ് (കപ്പല്‍ ജീവനക്കാരന്‍). മരുമക്കള്‍: ഭാസ്‌കരന്‍ (ആറാട്ടുകടവ്), അരുണ്‍ കുമാര്‍ (കപ്പല്‍ ജീവനക്കാരന്‍, നാലാംവാതുക്കല്‍). സഹോദരങ്ങള്‍: രാമകൃഷ്ണന്‍, അച്യുതന്‍ (ലോട്ടറി സ്‌റ്റോള്‍ ഉദുമ), കുമാരന്‍ (ഓട്ടോ ഡ്രൈവര്‍, പാലക്കുന്ന്), മാധവി, പരേതനായ നാരായണന്‍.

കോയിപ്പാടി, മാവിനക്കട്ടയില്‍ വന്‍ ലഹരിവേട്ട; സ്‌കൂട്ടറില്‍ കടത്തിയ 4 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 4.183 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബംബ്രാണ വില്ലേജിലെ എം. സുനില്‍ കുമാറി(35)നെയാണ് കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ജെയും സംഘവും അറസ്റ്റു ചെയ്തത്.തിങ്കളാഴ്ച രാത്രി 10.30ന് കോയിപ്പാടി, മാവിനക്കട്ടയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവുമായി സുനില്‍ കുമാര്‍ സ്‌കൂട്ടറില്‍ എത്തിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍, സി. അജീഷ്, സി.ഇ.ഒമാരായ ടി.വി അതുല്‍, കെ. സതീശന്‍, സജ്‌ന, …

അക്ഷരാരാധകര്‍ക്ക് ഒരമ്പലം: തൃശൂരില്‍ പണ്ഡിറ്റ് ദീനദയാല്‍ ലൈബ്രറി തുറന്നു

തൃശൂര്‍: എഴുത്തും വായനയും പിന്തുടരുന്നവര്‍ക്കാണ് സമൂഹത്തെ മാറ്റിയെടുക്കാന്‍ കഴിയുന്നതെന്നു ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഭൂരിപക്ഷ താല്‍പര്യങ്ങളെ പരിപാലിക്കുന്ന ജനാധിപത്യ സംവിധാനം ലോകത്ത് ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഭാരതത്തിന്റെ വലിയ മഹത്വമെന്നു തൃശൂര്‍ നമോഭവനില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ലൈബ്രറിയും പഠന കേന്ദ്രവും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സ്ഥാപിക്കപ്പെട്ട പഠനകേന്ദ്രം അക്ഷരാരാധകര്‍ക്കു തുറന്നു കൊടുക്കുന്നതിലധികം വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.സാഹിത്യ-സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെട്ട 6500 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. …

മലപ്പുറത്ത് കടുവ ഇറങ്ങി

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവ ഇറങ്ങി. തിങ്കളാഴ്ച രാവിലെയാണ് കടുവ ഇറങ്ങിയത്. ജനവാസ പ്രദേശത്താണ് കടുവയെ കണ്ടത്. വനപാലകര്‍ നാട്ടുകാരുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കരുവാരക്കുണ്ട് കേരള എസ്‌റ്റേറ്റില്‍ നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഇന്ന് രാവിലെ എസ്‌റ്റേറ്റില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് എസ്‌റ്റേറ്റിലൂടെ ഓടിപ്പോവുന്ന കടുവയെ ആദ്യം കണ്ടത്.

അംഗന്‍വാടി ക്ഷേമനിധി ബോഡിനു 10 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിനു 10 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. വിരമിച്ച അംഗന്‍വാടി ജീവനക്കാര്‍ക്കു പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധന സഹായം. ഇതിനു പുറമെ ബജറ്റില്‍ അനുവദിച്ച 9 കോടി രൂപ നേരത്തെ ബോഡിനു കൈമാറിയിരുന്നുവെന്നു മന്ത്രി പറഞ്ഞു. പെന്‍ഷന്‍ കുടിശ്ശിക മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുമെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.

അയ്യപ്പദര്‍ശനത്തിനു ഭക്തര്‍ക്കു കൂടുതല്‍ സമയം അനുവദിക്കുന്നതിനുള്ള നവീന സംവിധാനം ഈ മാസ പൂജ മുതല്‍

തിരുവനന്തപുരം: ശബരിമല ശ്രീ ധര്‍മ്മശാസ്താ ദര്‍ശനത്തിനു ഭക്തജനങ്ങള്‍ക്കു കൂടുതല്‍ സമയം അനുവദിക്കുന്നതിനുള്ള നവീന സംവിധാനം ഈ മാസത്തെ മാസപൂജ മുതല്‍ ആരംഭിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് പറഞ്ഞു. അയ്യപ്പനെ സന്നിധാനത്തെ കൊടിമരച്ചുവട്ടിലെത്തി ദര്‍ശനം നടത്തണമെന്നാണ് എല്ലാ ഭക്തജനങ്ങളുടെയും ലക്ഷ്യം. ഇപ്പോഴത്തെ സംവിധാനത്തില്‍ അത് അസാധ്യമായതു കൊണ്ടാണ് പുതിയ സംവിധാനം പരീക്ഷണാര്‍ത്ഥം ആരംഭിക്കുന്നതെന്നും വിഷു പൂജ മുതല്‍ ഇതു സ്ഥിരം സംവിധാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൂരസ്ഥലങ്ങളില്‍ നിന്നു ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഇതു വലിയ ആശ്വാസമായിരിക്കും-അദ്ദേഹം …

ലൗജിഹാദ്; വീണ്ടും വിവാദ പ്രസംഗവുമായി പി.സി ജോര്‍ജ്, പൈവളിഗെ സംഭവത്തിലും പരോക്ഷ പരാമര്‍ശം

കോട്ടയം: വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ് വീണ്ടും രംഗത്ത്. ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. കൃസ്ത്യാനികള്‍ അവരുടെ പെണ്‍മക്കളെ ഇരുപത്തി നാലു വയസാകുമ്പോഴേക്കും വിവാഹം കഴിച്ചയക്കണം-ലഹരി ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയില്‍ പി.സി ജോര്‍ജ്ജ് പറഞ്ഞു.ഇവിടെ ചര്‍ച്ച ചെയ്യുന്നത് മദ്യത്തിനെയും മയക്കു മരുന്നിനെയും പറ്റി മാത്രമാണ്. ഇതു മാത്രമാണോ കേരളത്തിന്റെ പ്രശ്‌നം. ഈരാറ്റുപേട്ടയില്‍ ഒരു കെട്ടിടത്തില്‍ ഈ കേരളം മുഴുവന്‍ കത്തിക്കാന്‍ മാത്രമുള്ള സ്‌ഫോടക വസ്തുക്കള്‍ പൊലീസ് …

മൂത്രാശയ രോഗത്തിനു ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡോക്ടര്‍ കോടതിയില്‍, അമ്പലത്തറ പൊലീസിനോട് റിപ്പോര്‍ട്ട് തേടി

കാസര്‍കോട്: മൂത്രാശയ രോഗത്തിനു ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. പ്രതിയായ ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സമീപിച്ചതിനെ തുടര്‍ന്നാണിത്. അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരിയയില്‍ ക്ലിനിക് നടത്തുന്ന ഡോ. ജോണ്‍ എസ് ജോണ്‍ ആണ് പ്രതി. ചികിത്സ തേടിയെത്തിയ രണ്ടു മക്കളുടെ മാതാവായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നു കാണിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അമ്പത്തറ പൊലീസ് ലൈംഗിക പീഡനത്തിനാണ് കേസെടുത്തത്. ഇതോടെ ഡോക്ടര്‍ …

പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയെ കാണാതായി

-പി പി ചെറിയാന്‍ വിര്‍ജീനിയ: പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ ഇന്ത്യന്‍ വംശജയായ 20കാരി സുദിക്ഷ കൊണങ്കിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു ബീച്ചില്‍ നാല് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടത്. തിരച്ചില്‍ തുടരുകയാണ്. ഡൊമിനിക്കന്‍ സായുധ സേനയുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും തിരച്ചിലിനായി ഉപയോഗിക്കുന്നു.സുദീക്ഷ കൊണങ്കി, സഹപാഠികളോടൊപ്പം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കുള്ള വസന്തകാല അവധിക്കാല യാത്രയിലായിരുന്നു. റിസോര്‍ട്ട് പട്ടണമായ പുന്റ കാനയില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടത്തോടൊപ്പം സുദീക്ഷ ഉണ്ടായിരുന്നു, വ്യാഴാഴ്ച ബീച്ചില്‍ നടക്കുമ്പോള്‍ അവസാനമായി കണ്ടു. …

പറക്കളായിയില്‍ പുലിയിറങ്ങി; കാല്‍പ്പാടുകളും മൃഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി

കാസര്‍കോട്: അമ്പലത്തറ, പറക്കളായി ബലിപ്പാറയില്‍ പുലിയിറങ്ങി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങി.തിങ്കളാഴ്ച രാവിലെ ബലിപ്പാറയില്‍ മൃഗങ്ങളെ കൊന്നു തിന്നതിന്റെ അവശിഷ്ടങ്ങളും രക്തവും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരിശോധനയില്‍ പുലിയുടേതെന്നു കരുതുന്ന കാല്‍ അടയാളങ്ങള്‍ കണ്ടെത്തിയതോടെ സ്ഥലത്ത് പുലിയിറങ്ങിയതായുള്ള സംശയം ബലപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നുണ്ട്.

തടവുകാരനു നല്‍കാന്‍ ടൂത്ത് പേസ്റ്റ് ട്യൂബില്‍ മയക്കുമരുന്നുമായെത്തിയ ആള്‍ പിടിയില്‍

ബംഗ്‌ളൂരു: വിചാരണത്തടവുകാരനു ജയിലിലേക്കു മയക്കുമരുന്ന് ടൂത്ത് പേസ്റ്റ് ട്യൂബില്‍ ഒളിപ്പിച്ചു കടത്തിക്കൊടുത്ത സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂരിലെ സുരഭില്‍ (26) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മയക്കുമരുന്ന് ജയിലിനുള്ളിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ഉപയോഗിച്ച ടൂത്ത് പേസ്റ്റിന്റെ ട്യൂബും പൊലീസ് പിടിച്ചെടുത്തു. 24ഗ്രാം മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്.കുടക് ജില്ലാ ജയിലില്‍ വിചാരണത്തടവുകാരനായ സനത്ത് എന്നയാളുടെ സഹോദരന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുരഭില്‍ ജയിലിലെത്തിയത്. സനത്തിനെ കാണാന്‍ ജയിലധികൃതരില്‍ നിന്നു സുരഭില്‍ ആദ്യം അനുമതി നേടിയെടുത്തു. അതിനു ശേഷം ടൂത്ത് പേസ്റ്റ്, ടൂത്ത് …

പൈവളിഗെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പൊലീസിനു രൂക്ഷവിമര്‍ശനം, കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച ഹാജരാകണമെന്ന് കോടതി, വിഐപിയുടെ മകളാണെങ്കില്‍ ഇങ്ങനെയായിരിക്കുമോ പൊലീസ് നിലപാടെന്നും കോടതി

കൊച്ചി/ കാസര്‍കോട്: പൈവളിഗെ പഞ്ചായത്ത് പരിധിയിലെ താമസക്കാരിയും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെയും അയല്‍ക്കാരനായ ഓട്ടോ ഡ്രൈവറുടെയും മരണം ആത്മഹത്യയാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിശദമായ റിപ്പോര്‍ട്ട് രാസപരിശോധനയ്ക്കു ശേഷമേ ലഭിക്കുകയുള്ളു. 20 ദിവസത്തിലധികം പഴക്കമുള്ള മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയിലാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.ഫെബ്രുവരി 11ന് രാത്രി കാണാതായ പെണ്‍കുട്ടിയെയും ഓട്ടോ ഡ്രൈവറെയും മാര്‍ച്ച് 9 ഞായറാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ അക്വേഷ്യ കാട്ടില്‍ തൂങ്ങി മരിച്ച …

ലഹരി എന്ന ഒഴിയാബാധ

Author : നാരായണന്‍ പേരിയ ഈ മാഷ് ക്ലാസില്‍ കുട്ടികളോട് വേണ്ടാത്തത് ചോദിക്കുന്നു-ഇത് കൊള്ളില്ല.എന്നെപ്പറ്റിയാണ് സഹാധ്യാപകന്റെ ആരോപണം; സ്റ്റാഫ് റൂമില്‍ വച്ച്. അധ്യാപകരുടെയെല്ലാം നോട്ടം എന്റെ നേര്‍ക്കായി. എന്താണ് ക്ലാസില്‍ നടന്നത്? എന്ത് വേണ്ടാതീനമാണ് ഞാന്‍ കുട്ടികളോട് ചോദിച്ചത്.ഞാന്‍ പറഞ്ഞു; നിങ്ങളില്‍ ആരുടെയെല്ലാം രക്ഷാകര്‍ത്താക്കളാണ് പുകവലിക്കാറുള്ളത്? മദ്യപിക്കാറുള്ളത്? ഞാന്‍ ക്ലാസില്‍ ചോദിച്ചു: നിങ്ങളും അതില്‍ പങ്കു ചേരാറുണ്ടോ? സത്യം പറയണം. കുറേ കുട്ടികള്‍ എഴുന്നേറ്റു നിന്ന് സത്യം പറഞ്ഞു. അച്ഛന്‍ പുകവലിക്കാറുണ്ട്; മദ്യപിക്കാറുണ്ട്. ചിലരുടെ അമ്മയും പങ്കുചേരാറുണ്ട്. …

പറഞ്ഞത് അനുസരിച്ചില്ല; നാലു വയസ്സുകാരന്റെ കൈകള്‍ തല്ലിയൊടിച്ചു, പ്രതി അറസ്റ്റില്‍

മംഗ്‌ളൂരു: പറഞ്ഞത് അനുസരിക്കാത്തതിനെ തുടര്‍ന്നാണെന്നു പറയുന്നു നാലു വയസ്സുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും ഇരു കൈകളും തല്ലിയൊടിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ഹുന്‍സൂര്‍, ബീരനഹള്ളി, ഹനഗോഡു ഹോബ്ലി ഗ്രാമത്തിലെ ആനന്ദ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയുടെ ഭാര്യാ സഹോദരിയുടെ മകനാണ് അക്രമത്തിനു ഇരയായത്. പറഞ്ഞതു കേള്‍ക്കാത്തതില്‍ പ്രകോപിതനായ പ്രതി സ്‌ക്രൂഡ്രൈവറും മറ്റും ഉപയോഗിച്ച് അടിക്കുകയായിരുന്നു. രണ്ടു കൈകളും ഒടിഞ്ഞ നിലയില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനു ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെട്ട ആനന്ദയെ ബെലവാഡ എന്ന സ്ഥലത്തു …

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; 64,400 രൂപ പവന്റെ ഇന്നത്തെ വില

കോഴിക്കോട്: സ്വര്‍ണ്ണത്തിനു തുടര്‍ച്ചയായ രണ്ടാം ദിവസവും വില വര്‍ധിപ്പിച്ചു. 64,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ തിങ്കളാഴ്ചത്തെ വില. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു 8050 രൂപ വിലയായിട്ടുണ്ട്. ഗ്രാമിനു 10 രൂപയാണ് ഇന്നു വില വര്‍ധിപ്പിച്ചത്.മാര്‍ച്ചിലെ ആദ്യ പത്തു ദിവസത്തിനിടയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 880 രൂപ വില വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് സര്‍വ്വകാല റിക്കാഡായ 64,520 രൂപ ഒരു പവന്‍ സ്വര്‍ണ്ണത്തിനു വിലയായിരുന്നു.മാര്‍ച്ച് ഒന്നിന് പവന് 63520 രൂപയായിരുന്നു. മാര്‍ച്ച് രണ്ടിനും മൂന്നിനും ഇതേ വില …

വയോധികന്‍ അയല്‍വാസിയുടെ വീട്ടുകിണറില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് കൊണ്ടു പോയി

കാസര്‍കോട്: ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടക്കാട്ട് വയോധികനെ അയല്‍വാസിയുടെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലിയ പൊയില്‍, കരുവാത്തോട്ടെ ആന്റണി എന്ന ബേബി (75)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ വെള്ളം കോരാന്‍ എത്തിയപ്പോള്‍ കിണറിനു സമീപത്തു വടിയും ചെരുപ്പുകളും കണ്ടെത്തി. കിണറിനു അകത്തേക്ക് നോക്കിയപ്പോഴാണ് ആന്റണിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കിണറിനു സമീപത്ത് ഒരു കയറും കണ്ടെത്തിയിരുന്നു. ഇത് എന്തിനാണ് കൊണ്ടുവന്നതെന്നു വ്യക്തമല്ല. പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി.