കാസര്‍കോട്: യു.കെയിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 1.90 ലക്ഷം രൂപ തട്ടിയതായി പരാതി. പാലാവയലിലെ അല്‍ഫോണ്‍സ കുര്യന്റെ പരാതി പ്രകാരം കോഴിക്കോട്, മുക്കം സ്വദേശികളായ അമീര്‍ മുഹമ്മദ് ശിബിലി, റീനു എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ഫേസ് ബുക്കില്‍ ബ്ലിറ്റ്‌സ് മൈഗ്രേഷന്‍ കമ്പനിയുടെ പരസ്യം കണ്ടാണ് യു.കെ വിസയ്ക്കായി ഓണ്‍ലൈന്‍ വഴി പണം നല്‍കിയതെന്നു അല്‍ഫോണ്‍സ നല്‍കിയ പരാതിയില്‍ പറഞ്ഞു. പണം നല്‍കിയതിനു ശേഷം കമ്പനിയുടെ ഭാഗത്തു നിന്നു പ്രതികരണമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവതി ചിറ്റാരിക്കാല്‍ പൊലീസിനു പരാതി നല്‍കിയത്.