മഞ്ചേശ്വരം: വിള്ളല്‍ പ്രകടമായ വൊര്‍ക്കാടി- കജപ്പദവ് റോഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘം സന്ദര്‍ശിച്ചു. വിള്ളല്‍ കണ്ട റോഡിനു താഴെ താമസക്കാരായ ഫാറൂഖ്, അഹമ്മദ് കുഞ്ഞി, അബൂബക്കര്‍ എന്നിവരോടു കുടുംബസഹിതം മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. കജപ്പദവ് റോഡ് അടയ്ക്കാനും വാഹനഗതാഗതം തടയാനും പൊലീസിനോടു നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, തഹസില്‍ദാര്‍ പി. ഷിബു, വില്ലേജ് ഓഫീസര്‍മാരായ കിരണ്‍ഷെട്ടി, ഇബ്രാഹിം, മഞ്ചേശ്വരം സി.ഐ രാജീവ് കുമാര്‍, പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി, സെക്രട്ടറി അനില്‍ കുമാര്‍, പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ ബി.എ അബ്ദുല്‍ മജീദ്, പി.ബി അബൂബക്കര്‍, ജിയോളജി വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.