വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം; മൂന്നു യുവതികള്‍ പിടിയില്‍

പൂനെ: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നു യുവതികള്‍ അറസ്റ്റില്‍. ഇവര്‍ക്കു ഒത്താശ ചെയ്തു കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണവും തുടങ്ങി. വിശ്രാംബാഗ് പൊലീസാണ് യുവതികളെ പിടികൂടിയത്. ജുലൈ 29ന് ആണ് കേസിനാസ്പദമായ സംഭവം.
64കാരനാണ് കേസിലെ പരാതിക്കാരന്‍. സംഘത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മുറിയിലെത്തിയ മറ്റു രണ്ടു പേര്‍ വയോധികനെ ഭീഷണിപ്പെടുത്തിയ ശേഷം ശാരീരികമായി ഉപദ്രവിച്ചുവത്രെ. പിന്നീട് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ വയോധികനോട് യുവതികള്‍ ആവശ്യപ്പെട്ടു. അതിനു തയ്യാറാകാതെ വന്നപ്പോള്‍ ബലമായി കാറില്‍ പിടിച്ചു കയറ്റി എ.ടി.എം കൗണ്ടറില്‍ എത്തിക്കുകയും പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും കൈവശം ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചതായും വയോധികന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് സ്ഥാപനത്തിലെ അന്തേവാസികളായ യുവതികള്‍ തട്ടിപ്പിനു തയ്യാറായതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page