എംഡിഎംഎ: കോഴിക്കോട്ടു യുവാവ് പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി; വയനാട്ടില്‍ വാഹനം നിറുത്താന്‍ നിര്‍ദ്ദേശിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിച്ചു തെറുപ്പിച്ചു
കോഴിക്കോട്: കോഴിക്കോട്ടു പൊലീസിനെ കണ്ടു പേടിച്ച യുവാവു കൈയിലിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി. വയനാട്ടില്‍ ലഹരി മരുന്നു പരിശോധനക്കിടെ വാഹനം നിറുത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥനെ പ്രതി വാഹനം ഇടിച്ചു തെറുപ്പിച്ചു. തലക്ക് പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ മൂന്നു പല്ലുകള്‍ കൊഴിഞ്ഞു. കോഴിക്കോട്ട് പൊലീസ് തന്നെ നിരീക്ഷിക്കുന്നുവെന്ന് സംശയം തോന്നിയ മൈക്കാവിലെ ഷാനിദ് തന്റെ കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതികള്‍ വിഴുങ്ങുകയായിരുന്നു. വയറ്റില്‍ക്കിടന്ന് അത് എന്താകുമെന്നു ഭയന്ന ഷാനിദ് അക്കാര്യം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇയാളെ …