കാസര്‍കോട്: കാസര്‍കോട്ട് ജില്ലാ കോടതി സമുച്ചയത്തിലും കള്ളന്‍ കയറി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന്‍ ബഹളം വെച്ചതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോടതി കെട്ടിടത്തിനു അകത്തു കടന്ന മോഷ്ടാവ് ജില്ലാ ജഡ്ജിയുടെ ചേംബറിനു മുന്നില്‍ വരെയെത്തിയിരുന്നതായി സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പാന്റ്‌സും ഷര്‍ട്ടും ധരിച്ച യുവാവ് മുഖം മറച്ച നിലയിലാണ്. കൈയില്‍ കമ്പിപ്പാരയുമുണ്ട്. എന്തായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നു വ്യക്തമല്ല. മോഷണമാണോ അല്ലെങ്കില്‍ എന്തെങ്കിലും കേസ് ഫയല്‍ ആണോ ഇയാള്‍ ലക്ഷ്യമിട്ടതെന്നു വ്യക്തമല്ല. ജില്ലാ കോടതി സമുച്ചയത്തില്‍ രാത്രി കാലത്ത് രണ്ടു സെക്യൂരിറ്റി ജീവനക്കാരാണ് ഉള്ളത്.