ദുബായിയിലെ സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് പരവനടുക്കം സ്വദേശിയുടെ 1.60 കോടി രൂപ തട്ടി; ബെള്ളിപ്പാടി, ചെങ്കള സ്വദേശികള്‍ക്കെതിരെ കേസ്

കാസര്‍കോട്: ദുബായിയില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പരവനടുക്കം സ്വദേശിയുടെ 1.60 കോടി രൂപ തട്ടിയെടുത്തതായി പരാതി. കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടു പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പരവനടുക്കം, ആരിഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ എം. മുഹമ്മദ് അഷ്‌റഫിന്റെ പരാതിയില്‍ മുളിയാര്‍, ബെള്ളിപ്പാടിയിലെ എം. മുഹമ്മദ് നവാസ്, ചെങ്കള റഹ്്മത്ത് നഗറിലെ ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2015 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പണം നല്‍കിയതെന്നു പരാതിയില്‍ പറഞ്ഞു. ദുബായിയിലെ സിവിക് ഓണ്‍ലൈന്‍ ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ പങ്കാളിത്തം നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നു പരാതിയില്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ലാഭവിഹിതമോ, നിക്ഷേപ തുകയോ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നു മുഹമ്മദ് അഷ്‌റഫ് നല്‍കിയ പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page