പുഴയിൽ കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

പത്തനംതിട്ട: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിച്ചു കൊണ്ടിരുന്ന എൻജിനീയറിങ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയും മണിമല സ്വദേശിയുമായ ജോയേൽ ആന്റണി (21) യെയാണ് കാണാതായത്. മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്റെ മകനാണ്. ഇന്നലെ വൈകിട്ട് ചെങ്ങന്നൂർ മംഗലംപാറ കടവിൽ മൂന്ന് കൂട്ടുകാർക്കൊപ്പ മാണ് ജോയേൽ കുളിക്കാൻ ഇറങ്ങിയത്. കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരം ഉടൻ പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു. ഫയർഫോഴ്സ് – പൊലീസ് സംഘം വിവരമറിഞ്ഞുടനെ സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു. രാത്രിയിലും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page