പുഴയിൽ വീണ കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടയിൽ കാൽവഴുതി പുഴയിൽ വീണ കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങി മരിച്ചു. നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമ മരിച്ചു. ടെക്നോപാർക്ക് ജീവനക്കാരിയാണ് അനുപമ. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. അനുപമയും എട്ടു സുഹൃത്തുക്കളും പൊന്മുടി സന്ദർശിക്കാൻ എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിനടുത്ത് അനുപമയും ശ്രുതിയും പാറക്കെട്ടിലൂടെ കൈകോർത്ത് നടക്കുന്നതിനിടയിൽ ശ്രുതി കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ശ്രുതിയെ രക്ഷിക്കാൻ അനുപമ വെള്ളത്തിൽ ചാടി . ഇത് കണ്ട അന്യസംസ്ഥാന തൊഴിലാളികളാണ് ഇതുവരെയും കരക്കെത്തിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചു. എങ്കിലും അനുപമയുടെ ജീവൻ രക്ഷിക്കാനായില്ല .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page