മുംബൈ: മുംബൈ ഗരീബ് നഗറിലെ റെയിൽവേ സ്ഥലം കയ്യേറ്റം ഒഴിപ്പിക്കലിനിടയിലു ണ്ടായ ആക്രമങ്ങളിൽ പരിക്കേറ്റ പോലീസുകാർ ഉൾപ്പെടെ 10 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പോലീസുകാർ ഉൾപ്പെടെ ആറുപേർ ഭാഭാ ആശുപത്രിയിലും മറ്റുള്ളവർ വി.എൻ. ദേശായി ആശുപത്രിയിലു മാണുള്ളത്. വിപുൽ വിജയകുമാർ കാദം ( 39 ),മനീഷ് ഭീമറാവു ബച്ഹ (44 ), വൈഭവ് ഗൈറ്റ് (25)എന്നീ പോലീസുകാരും ഫൈസൽ അന്വയ് ഖാൻ (22 )റഷീദ് ഖാൻ, അൻവർ അലി ബൈഗ് (49) എന്നിവരും ആണ് ഭാഭ ആശുപത്രിയിലുമാണ് ചികിത്സയിൽ ഉള്ളത്. ഇതിനുപുറമെ ജിതേന്ദ്രകുമാർ സതേന്ദർ (45), നവനാഥ് അന്ന മുഡ്ഗുൽ (45), ഓം കാർ ദീപക് ( 39 ), ചന്ദ്രകാന്ത് ധാമ്പിൾ (45), എന്നവരെ വി.എൻ. ദേശായി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുംബൈ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണു വെസ്റ്റേൺ റയിൽവേയുടെ ബാന്ദ്ര റയിൽവേ സ്റ്റേഷന്റെ റയിൽവേ ചേരി സ്ഥലം കയറി കെട്ടിയ 500 കുടിലുകൾ പൊളിച്ചു മാറ്റിക്കൊണ്ടിരുന്നത്. ഇതിനിടയിൽ കുടിലുകൾക്കിടയിൽ കണ്ട മൂന്നു നില പള്ളി പൊളിക്കുന്നതിനിടയിലാണ് അക്രമമുണ്ടായതെന്നു പൊലീസ് പറഞ്ഞു.







