ചെന്നൈ: തമിഴ്നാട്ടിൽ മുസ്ലിം ലീഗ് മന്ത്രിസഭയിലേക്ക് . പാവനാശിനി മണ്ഡലത്തിൽ നിന്നു വിജയിച്ച ലീഗ് സ്ഥാനാർത്ഥി എ.എം.ഷാജഹാനെ പാർട്ടി നേതൃയോഗം മന്ത്രിസ്ഥാനത്തേക്കു തിരഞ്ഞടുത്തു. നിയമസഭാതിരഞ്ഞെടുപ്പിൽ ഡി.എം.കെ.മുനണിയിലെ ഘടക കക്ഷിയായി മത്സരിച്ച ലീഗ് രണ്ട് സീറ്റിൽ വിജയിച്ചു.ഡി.എം.കെ ക്കു തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെടുകയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിയുടെ വി സി.കെ മുന്നിലെത്തുകയും ചെയ്തതോടെ അഞ്ച് എം.എൽ.എ. മാരുള്ള കോൺസ് ഡി.എം.കെ. മുന്നണി വിട്ടു വിജയിക്കു പിന്തു യുമായി എത്തി. അതിൽ രണ്ടു പേർ മന്ത്രിമാരാവുകയും ചെയ്തു. കോൺസ് ഡി.എം.കെ. മുന്നണി വിട്ടതോടെ അതേ മുന്നണിയിലുണ്ടായിരുന്ന മുസ്ലിം ലീഗും ഡി.എം.കെ.മുന്നണിയിൽ നിന്നു മാറി വിജയിനു പിന്തുണയുമായി എത്തുകയായിരുന്നു. തുടർന്നാണ് വിജയ് ലീഗിനെ മന്ത്രി സ്ഥാനത്തേക്കു ക്ഷണിച്ചതെന്നു പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.







