ചെറുകുടുക്കയിലെ വലിയ കാരുണ്യം; കുടുംബശ്രീയുടെ ‘ശ്രീഭവനം’ പദ്ധതിക്ക് ചീമേനിയില്‍ തുടക്കം
കാസര്‍കോട്:ഭവനരഹിതര്‍ക്ക് തലചായ്ക്കാന്‍ സുരക്ഷിത ഭവനം ഒരുക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച ‘ശ്രീഭവനം – ഒരുമയിലുയരും കൂട്’ പദ്ധതിക്ക് ചീമേനിയില്‍ തുടക്കമായി. പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ആദ്യ വീടിന്റെ തറക്കല്ലിടലും കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.കെ. ശോഭന അധ്യക്ഷത വഹിച്ചു.കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്ന കുടുക്കകളില്‍ നിന്നും വഞ്ചികളില്‍ നിന്നും ഒരു ദിവസം കുറഞ്ഞത് ഒരു രൂപ വീതം 100 ദിവസം …
Read more “ചെറുകുടുക്കയിലെ വലിയ കാരുണ്യം; കുടുംബശ്രീയുടെ ‘ശ്രീഭവനം’ പദ്ധതിക്ക് ചീമേനിയില്‍ തുടക്കം”