സംസ്ഥാന സാമ്പത്തിക സ്ഥിതി: ധവളപത്രം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള ധ​വ​ള​പ​ത്രം ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ വ​യ്ക്കും.
ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വരുമാനം, ചെ​ല​വ് , വ​രു​മാ​ന​ച്ചോ​ർ​ച്ച, നി​കു​തി പി​രി​വി​ലെ വീ​ഴ്ച​ക​ൾ തു​ട​ങ്ങി​യ ധ​വ​ള​പ​ത്ര​ത്തി​ൽ വെളിപ്പെടുത്തും. ഇതിനു പുറമെ
കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ച്ച ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗം, ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ, ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റിലെ വീ​ഴ്ച​ക​ൾ തുടങ്ങിയവയും ധവളപത്രം വിശദമാക്കും. കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റിയായിരുന്ന കെ.​എം. ച​ന്ദ്ര​ശേ​ഖ​രന്റെ നേതൃത്വത്തിലുള്ള സ​മി​തി​യാ​ണ് ധ​വ​ള​പ​ത്രം ത​യ്യാറാ​ക്കി​യ​ത്.
രാവിലെ ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ധ​വ​ള​പ​ത്രം അ​വലോകനം ചെയ്യും. യു.ഡി.എഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കു​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page