അനില്‍ കുംബ്ലെയോട് കുമ്പള പഞ്ചായത്തിന് ചൊടി; പരാതിയുമായി നാട്ടുകാര്‍

കുമ്പള: പ്രമുഖ ക്രിക്കറ്റ് കളിക്കാരനായ അനില്‍ കുംബ്ലെയോടെ കുമ്പള പഞ്ചായത്തിനും പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എന്തോ അതൃപ്തിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അനില്‍ കുംബ്ലെയോട് അനുഭാവം പ്രകടപ്പിച്ചുകൊണ്ട് കുംബള -ബദിയഡുക്ക റോഡിലെ ചെറിയൊരു ഭാഗത്തിന് അനില്‍ കുംബ്ലെ റോഡെന്ന് പഞ്ചായത്ത് പേര് ഇട്ടിരുന്നു. കുംബള ടൗണ്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ടൗണ്‍ മുതല്‍ അനില്‍ കുംബ്ലെ റോഡുവരെ രണ്ടുഭാഗമായി തിരിച്ച് ഡിവൈഡര്‍ സ്ഥാപിച്ചു. രണ്ട് ഡിവൈഡറുകളിലായി 16 പോസ്റ്റുകള്‍ നാട്ടുകയും അവയുടെ ഇരുവശവും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.

സന്ധ്യ കഴിയുമ്പോള്‍ ഈ തെരുവു വിളക്ക് കത്തിക്കാറുണ്ടായിരുന്നു. അന്ന് അത് കാണാനും ആളുകള്‍ക്ക് വലിയ രസമായിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് അനില്‍ കുംബ്ലെ റോഡിലെ ലൈറ്റുകള്‍ കെട്ടു. ആദ്യ ഭാഗത്തെ ലൈറ്റുകള്‍ കത്തുകയും ചെയ്യുന്നു. അനില്‍ കുംബ്ലെയോട് പഞ്ചായത്ത് അധികൃതര്‍ക്ക് എന്തോ പിണക്കമുണ്ടെന്ന് നാട്ടുകാര്‍ സംശയിക്കുകയും അവര്‍ ലൈറ്റ് അണഞ്ഞവിവരം പഞ്ചായത്തില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ അനങ്ങുന്നില്ലെന്നാണ് പഞ്ചായത്തിന്റെ മറുപടി എന്ന് പറയുന്നു. ഇതല്ല കാര്യമെന്ന് നാട്ടുകാരും വിശദീകരിക്കുന്നു.

ബന്ധപ്പെട്ടവരോട് ഇക്കാര്യം പറയാനുള്ള സമയം പഞ്ചായത്ത് അധികൃതര്‍ക്ക് ഇല്ലെന്നാണ് യഥാര്‍ത്ഥ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page