ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡെൽഹി:തെക്കൻ ഡൽഹിയിലെ സഹകേത് മെട്രോ സ്റ്റേഷനടുത്ത് സൈദുള്ള ജാബിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാവുമെന്ന് സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരുന്നു .പോലീസ്, ഫയർഫോഴ്സ്, എൻ.ആർ.ഡി.എഫ്, സിവിൽ ഡിഫൻസ് എന്നിവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കഫേകൾ, വിദ്യാർത്ഥികൾക്കുള്ള താമസസ്ഥലങ്ങൾ, കടകൾ എന്നിവ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് അപകട നിലയിലായിരുന്നു കെട്ടിടം .രാത്രി ലിഫ്റ്റിൽ ജോലി ചെയ്തിരുന്നവർ കെട്ടിടാവശിഷ്ടങ്ങൾ ക്കിടയിൽ കുടുങ്ങിയിട്ടുണ്ടാവുമെന്ന് സംശയിക്കുന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page