​ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ശാസ്ത്രക്രിയ കഴിഞ്ഞ കാൽ പുഴുവരിക്കുന്ന നിലയിൽ ;ബഹളത്തെ തുടർന്ന് വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജറി കഴിഞ്ഞ് അഞ്ചുദിവസത്തിനുശേഷം ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റിയ രോഗിയുടെ സർജറി ചെയ്ത ഭാഗം പുഴുവരിച്ച നിലയിലെ ന്ന് പരാതി. സംഭവത്തെ തുടർന്ന് രോഗിയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെയ് 28 ന് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെ ഇന്നലെ ജനറൽ വാർഡിലേക്ക് മാറ്റിയതോടെയാണ് ഗുരുതരമായ ചികിത്സാ പിഴവ് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് പറയുന്നു. അവർ ആശുപത്രിയിൽ ബഹളം വച്ചതിനെ തുടർന്ന് രോഗിയെ വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതര നിലയിൽ പ്രവേശിപ്പിച്ചിരുന്ന മറ്റൊരു രോഗി കട്ടിലിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റുന്നു . വീഴ്ചയുടെ ആഘാതത്തിൽ ഇദ്ദേഹം കഴിഞ്ഞ ദിവസം മരിച്ചതും മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പ്രതിഷേധം രൂക്ഷമാക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page