മിൽമ പാൽ വിലവർധന ഇന്നുമുതൽ;കവറുകളുടെ കളർ മാറുന്നു

തിരുവനന്തപുരം:
മിൽമ പാലിനു ലിറ്ററിനു നാലു രൂപയും തൈരിനു കിലോഗ്രാമിനു 10 രൂപയും വില വർധിച്ചു. വില വർധന ഇന്ന് നിലവിൽ വന്നു .മഞ്ഞ കവറിലെ പാലിന് 27 രൂപയും നീല കവറിലേതിനു 30 രൂപയും ഓറഞ്ച് കളർ കവറിലെ പാലിനു 30 രൂപയും പച്ച കവർ പാലിനു 32 രൂപയും പശുവിൻപാലിന് ഒരു ലിറ്റർ കുപ്പിക്ക് 75 രൂപയും തൈര് ക്ലാസിക്കിന് 40 രൂപയും തൈര് എലൈറ്റിന് 45 രൂപയും ആണ് വില. മിൽമയുടെ മറ്റ് ഉൽപ്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം എന്നിവയ്ക്കും വില വർദ്ധനവുണ്ടായേക്കുമെന്ന് ആശങ്കയുണ്ട് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page