650ഗ്രാം എംഡി എം.എ.യുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം :650 ഗ്രാം എംഡി എം.എ.യുമായി മലപ്പുറം സ്വദേശികളായ രണ്ടുപേരെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. മലപ്പുറം ഊരകത്തെ ജിം, മുന്നിയൂരിലെ അലി അക്ബർ എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ പാഴ്സലായി വന്ന മയക്കുമരുന്ന് വാങ്ങാൻ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത് . കഴിഞ്ഞവർഷം ഇതേ വിമാനത്താവളം വഴി ഒരു കിലോ എംഡി എം എ കടത്തിയ കേസിലെ പ്രതികളാണ് ഇവർ. കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടത്. മയക്കുമരുന്ന് കടത്തിന് ഒത്താശ ചെയ്തു കൊടുത്തിരുന്ന കരിപ്പൂർ പോലീസ് സ്റ്റേഷനിലെ മുൻ സി.പി.ഒ .ഗോവിന്ദ രാജിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മയക്കുമരുന്ന് കടത്ത് സംഘാംഗങ്ങളും പോലീസും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page