പകൽ ആൺ; രാത്രിയില്‍ പെണ്ണ്: ലക്ഷങ്ങളുടെ കവർച്ച നടത്തിയ യുവാവ് അറസ്റ്റില്‍; പ്രതിയില്‍ നിന്നു സ്ത്രീകളുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തു
കണ്ണൂര്‍: സ്ത്രീവേഷം കെട്ടി രാത്രി കാലങ്ങളില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും കവര്‍ച്ച നടത്തുന്ന വിരുതന്‍ അറസ്റ്റില്‍. വയനാട്, പുല്‍പ്പള്ളി സ്വദേശിയായ റോമിയോ ബേബി (29)യാണ് പിടിയിലായത്. ന്യൂമാഹി പാലത്തിനു സമീപത്തെ മൂന്നു കെട്ടിടങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ വില വരുന്ന ഇലക്ട്രിക്കല്‍-വയറിംഗ്സാധനങ്ങളുമായാണ് ഇയാൾ അറസ്റ്റിലായത്. കവർച്ച പതിവായ തോടെ നാട്ടുകാർ കാവലിരുന്ന് ഇന്ന് (തിങ്കൾ) പുലർച്ചെയാണ് മോഷ്ടാവിനെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ സ്ത്രീ വേഷം ധരിച്ച് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലെത്തി കവര്‍ച്ച ചെയ്യുകയാണ് …