കാസര്‍കോട്: കര്‍ക്കിടക വാവ് ദിവസം നടത്തി വരുന്ന പിതൃതര്‍പ്പണത്തിന് തീര്‍ത്ഥ സ്‌നാനങ്ങള്‍ ഒരുങ്ങി.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലിതര്‍പ്പണം 12നു രാവിലെ 5.30ന് ആരംഭിക്കും. മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തായ, പുരോഹിതന്‍ രാജേന്ദ്ര അരളിത്തായ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം കര്‍മ്മികള്‍ ബലിതര്‍പ്പണത്തിനു നേതൃത്വം നല്‍കും. ഭക്തജനങ്ങള്‍ക്കു കുടിവെള്ളം ലഘുഭക്ഷണം, പൊലീസ്- കോസ്റ്റ് ഗാഡ്- ഹെല്‍ത്ത് വിഭാഗങ്ങളുടെ സേവനം, ഗതാഗത സൗകര്യം എന്നിവയും ഏര്‍പ്പെടുത്തുന്നുണ്ട്.
തൃക്കണ്ണാടിനു പുറമെ ചട്ടഞ്ചാല്‍ മഹിഷമര്‍ദ്ദിനി ക്ഷേത്രം ത്രിവേണി, നീലേശ്വരം മരക്കാപ്പു കടപ്പുറം,അട്ടേങ്ങാനം ബേളൂര്‍ ശിവക്ഷേത്രം, ഉദയപുരം ദുര്‍ഗ ഭഗവതി ക്ഷേത്രം, വെള്ളരിക്കുണ്ട് അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും പരേതാത്മാക്കള്‍ക്കു പിതൃതര്‍പ്പണം ഉണ്ടായിരിക്കും.






