കാഴ്ച്ച ശക്തിയില്ലാത്ത നാലു സഹോദരങ്ങള്‍ക്കും കണ്ണായി നിന്ന കുറ്റിക്കോല്‍ പറയംപ്പളളത്തെ പി.രാമകൃഷ്ണന്‍ യാത്രയായി

കാസര്‍കോട്: അച്ഛന്‍ തളര്‍ബാധിതനായി കിടപ്പില്‍. നാലു സഹോദരങ്ങളും കാഴ്ച ശക്തി ഇല്ലാത്തവര്‍. എല്ലാവര്‍ക്കും താങ്ങും തണലും നിന്നു , അവരുടെ കണ്ണായി ജീവിച്ച ഓട്ടോ ഡ്രൈവര്‍ യാത്രയായി. കുറ്റിക്കോല്‍ പള്ളത്തുങ്കാല്‍, പറയംപ്പള്ളത്തെ പി. രാമകൃഷ്ണന്‍ (53)ആണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ഇന്നലെ (ബുധൻ) രാത്രി മരണപ്പെട്ടത്. കുറച്ചു മാസങ്ങളായി അസുഖബാധിതനായിചികിത്സയിലായിരുന്നു.
സഹോദരങ്ങളായ തമ്പാന്‍, നാരായണന്‍ (അധ്യാപകന്‍ കാസര്‍കോട് അന്ധവിദ്യാലയം), യശോദ(അധ്യാപിക), കാര്‍ത്തിക എന്നിവരില്‍ ആര്‍ക്കും കാഴ്ച ശക്തിയില്ല. സഹോദരങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് രാമകൃഷ്ണനായിരുന്നു. പള്ളത്തുങ്കാല്‍ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്നു രാമകൃഷ്ണന്‍. ഇതിനിടയിലാണ് അസുഖ ബാധിതനായത്.
മാതാവ്: ജാനകി .ഭാര്യ: ഉഷ. മക്കള്‍: അനുശ്രീ, അഭിജിത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page