പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് ഉള്‍പ്പെടെ 7 പേര്‍ പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അച്ഛന്‍ ഉള്‍പ്പെടെ ഏഴു പേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഏഴു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലയാലപ്പുഴ പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു.
നിലവില്‍ പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. മൂന്നു വര്‍ഷം മുമ്പാണ് പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം പെണ്‍കുട്ടി വിവരം സഹപാഠികളോട് പറഞ്ഞതോടെയാണ് കൊടും പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി പീഡനത്തിനു ഇരയായത്. വിദേശത്തുള്ള പിതാവ് മൂന്നു വർഷം മുമ്പ് നാട്ടിൽ എത്തിയപ്പോഴാണ് മകളെ പീഡനത്തിന് ഇരയാക്കിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ഉടമയും മറ്റൊരാൾ കെട്ടിടത്തിലെ മറ്റൊരു മുറിയില്‍ താമസക്കാരനുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page