ഓണം പടിവാതിൽക്കൽ : അവശ്യ സാധനങ്ങൾക്ക് പൊള്ളും വില

കാസർkod: ഓണം അടുത്തുകൊണ്ടിരിക്കെ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിക്കുന്നു. പച്ചരിക്ക് വില 32 രൂപയിൽനിന്ന് 34 ലെത്തി. പഞ്ചസാര വില 52. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി ഉയരുമ്പോൾ വിപണിയിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒഴിഞ്ഞു മാറുന്നു. ഒരു ഇടപെടലിനും ബന്ധപ്പെട്ട ജീവനക്കാർ തയ്യാറാകുന്നുമില്ല.അവശ്യസാധനങ്ങൾക്ക് പുറമെ ഇന്ധനം, മരുന്നുകൾ തുടങ്ങി നിത്യജീവിതത്തിന് അനിവാര്യമായ പല വസ്തുക്കളുടെയും വില ഉയരുന്നത് ജന ജീവിതത്തെ ആശങ്കയിലാ ക്കിയിട്ടുണ്ട്
സ്ഥിര വരുമാനക്കാരും, കൂലിത്തൊഴിലാളികളും, പെൻഷൻകാരും ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം നേരിടുന്നത്. വിലകയറ്റത്തിന നുസരിച്ച് വരുമാനം ഉയരാത്ത സാഹചര്യത്തിൽ കുടുംബ ബഡ്ജറ്റുകൾ താളം തെറ്റുകയാണ്.

അരി വില ഇന്ന് ഒരു രൂപ വീണ്ടും കൂടി 52രൂപയായി.ബിരിയാണി അരിക്കും വലിയ തോതിലുള്ള വിലവർധനവുണ്ട്. ഏറ്റവും കുറവിൽ 50-56രൂപയ്ക്ക് കിട്ടിയിരുന്ന ടൈഗർ അരിക്ക് ഇപ്പോൾ വില 65 രൂപയാണ്.
ബസ്മതി,കൈമ, ജീരകശാല അരിക ൾക്കും വിലവർധനവുണ്ട്. 180 രൂപ വരെയുള്ള ബിരിയാണി അരികൾ വിപണിയിലുണ്ട്. നാൾക്കുനാൾ പത്തു രൂപ വരെയാണ് ബിരിയാണി അരികളുടെ വില വർധിക്കുന്നത്. അതേസമയം പുഴുക്കലരിക്ക് വിലവർധനവില്ല.ഇതിന് ആവശ്യക്കാരും കുറവാണ് വെള്ള അരിക്ക് 30 രൂപയാണ് വില.

പരിപ്പ് ഇനങ്ങൾക്കും ഗണ്യമായി വില വർദ്ധിച്ചിട്ടുണ്ട്.മുളക് 420മുതൽ 480 രൂപ വരെ ഉണ്ട്. ചായപ്പൊടി 160 രൂപ മുതൽ 260 രൂപ വരെയുള്ളവ വിപണിയിലുണ്ട്. മറ്റുള്ള അവശ്യസാധനങ്ങളുടെ ഇന്നത്തെ കമ്പോള വില ഇപ്രകാരമാണ്. മല്ലി 220,റവ 50, മൈദ 48,വെള്ള പയർ 100, ചെറുപയർ 140, പട്ടാണി 120,കടല 120,വെള്ളക്കടല 160,തൂവരപ്പരിപ്പ് 160,കടലപ്പരിപ്പ് 120,ഉഴുന്നുപരിപ്പ് 160,മസൂർ ദാൾ 120.അവിൽ 70,ഉള്ളി 35, വെള്ളുള്ളി 240.

അതേസമയം വിപണിയിൽ ആവശ്യസാധനങ്ങൾക്ക് ദൗർബല്യം ഒന്നുമില്ലെന്ന് വ്യാപാരികൾ പറയുന്നു.
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും, ഹോർമുസ് കടലിടുക്ക് പ്രതിസന്ധിയും എണ്ണ വിപണിയെ ബാധിച്ചതാണ് അവശ്യസാധനങ്ങളുടെ വില കയറ്റത്തിന് കാരണമെന്ന് പറഞ്ഞ് അധികൃതർ കയ്യൊഴിയുകയാണ്.മൊത്ത വിതരണക്കാരുടെ വാദവും ഇതുതന്നെയാണ്.

ഓണം ഉൾപ്പെടെയുള്ള ആഘോഷ സീസണുകൾ വരാനിരിക്കെ ഇപ്പോൾതന്നെ അവശ്യസാധനങ്ങൾക്ക് തീ വിലയായത് വീട്ടമ്മമാരെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.വിലകയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും സർക്കാർ കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും ഇടപെടണ മെന്നാണ് ജനങ്ങളുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കണ്ണില്‍ കൊണ്ട് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരം; രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി
Scroll to top

You cannot copy content of this page