പെര്‍വാഡ് കടപ്പുറത്ത്’എത്തിനോട്ട’ സംഘം: നാട്ടുകാര്‍ ഭീതിയില്‍: പൊലീസില്‍ പരാതി

കുമ്പള: പെര്‍വാഡ് കടപ്പുറത്ത് എത്തിനോട്ട സംഘം വിളയാട്ടം തുടങ്ങിയെന്നു നാട്ടുകാര്‍ ആശങ്കപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ പൊലീസില്‍ പരാതിപ്പെട്ടു. ലഹരിയുടെ മറവില്‍ രാത്രികാലങ്ങളിലാണ് സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ എത്തിനോട്ടം സംഘം ചുറ്റിക്കളിക്കുന്നതെന്നു പറയുന്നു. മദ്യപാനികളും മയക്കുമരുന്ന് അടിമകളുമാണ് സംഘാംഗങ്ങളെന്നു പറയുന്നു. രാത്രിയെ പകലാക്കി കടപ്പുറത്ത് തങ്ങുന്ന ഇത്തരം സാമൂഹിക വിരുദ്ധര്‍ രാത്രി വീടുകളില്‍ എത്തിനോട്ടം പതിവാക്കുകയാണെന്ന് നാട്ടുകാര്‍ പരാതിയില്‍ പറഞ്ഞു. ഇതുമൂലം വീടുകളില്‍ സ്ത്രീകള്‍ ഭയാശങ്കയോടെയാണ് കഴിയുന്നതെന്നും കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
മാസങ്ങളോളമായി എത്തിനോട്ടം തുടരുകയാണ്. സ്ത്രീകള്‍ പുറത്തിറങ്ങി ബഹളം വെച്ചാല്‍ ഓടി രക്ഷപ്പെടും. വീടുകളിലെ പുരുഷന്മാര്‍ അന്യസംസ്ഥാനങ്ങളിലും മറ്റും ജോലിക്കാരാണ്. മറ്റു ചിലര്‍ ഗള്‍ഫിലുമാണ്. പുരുഷന്മാരില്ലാത്ത വീടുകളിലാണ് സാമൂഹിക വിരുദ്ധരുടെ എത്തിനോട്ടം. ചില വീടുകളില്‍ മോഷണശ്രമങ്ങള്‍ നടക്കുന്നതായും പരാതിയുണ്ട്. സഹിക്കെട്ട് നാട്ടിലെത്തിയ ഒരു കുടുംബനാഥനാണ് കുമ്പള പൊലീസില്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ കണ്ടതായി പറയുന്നവരുടെ പേരുകളും പോലീസിന് കൈമാറിയിട്ടുണ്ട്. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കണ്ണില്‍ കൊണ്ട് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരം; രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി
Scroll to top

You cannot copy content of this page