പാലക്കാട്: ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് പാമ്പു കടിയേറ്റു. തൃശൂര്‍, ചാവക്കാട് സ്വദേശിനിയും പാലക്കാട്, ചാലിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമായ മിസ്‌രിയക്കാണ് പാമ്പ് കടിയേറ്റത്. ഇവര്‍ കുന്ദംകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. മിസ്‌രിയ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഡ്യൂട്ടിക്കിടയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നില്‍ക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്.








