പ്രഥമ മഴവിൽ പ്രതിഭ അവാർഡ് ധന്യ കാനത്തൂരിന്

കാസർകോട്: സംസ്ഥാന സഹകരണ യൂണിയൻ്റെ കീഴിൽ മുന്നാട് പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ 2025 -26 വർഷത്തിൽ ജെഡിസി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്ക് 2024-25 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകുന്ന പ്രഥമ മഴവിൽപ്രതിഭ അവാർഡിന് ധന്യ കാനത്തൂർ അർഹയായി.
അവാർഡ് നാളെ (വെള്ളി) രാവിലെ 10.30 മണിക്ക് മുന്നാട് സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എം ഉഷ, ഡെപ്യൂട്ടി രജിസ്ട്രാർ എസ്. കണ്ണൻ, പ്രിൻസിപ്പാൾ പി.സുരേന്ദ്രൻ, അധ്യാപകർ, ജെഡിസി വിദ്യാർത്ഥികൾ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സംബന്ധിക്കുമെന്ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡണ്ട് ശ്രീജിത്ത് മഞ്ചക്കൽ ,
ജനറൽ സെക്രട്ടറി പ്രമോദ് കാലിയടുക്കം എന്നിവർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page