അഭിമാന്റെ വീട്ടില്‍ ആദ്യമായി വൈദ്യുതി എത്തി; വിദ്യാര്‍ത്ഥികളായ മക്കളും അയല്‍ക്കാരും സന്തോഷം കൊണ്ടു തുള്ളിച്ചാടി

കുമ്പള: കാത്തുകാത്തിരുന്ന വൈദ്യുതി വെളിച്ചം തങ്ങളുടെ കുടിലിലും എത്തിയപ്പോള്‍ കുമ്പള കുണ്ടങ്കേരടുക്ക ശാന്തി നഗറിലെ എസ് സി ഉന്നതിയിലെ അഭിമാന്റെ വീട് ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. അഭിമാന്റെ മക്കളും വിദ്യാര്‍ത്ഥികളുമായ കുമാര, അജയകുമാര്‍, പഞ്ചമി എന്നിവര്‍ക്കു വൈദ്യുതി വെട്ടത്തിരുന്നു പഠിക്കാന്‍ കൊതിയായി. എങ്കിലും സന്തോഷത്തിന്റെ പ്രകടനമായി തങ്ങളുടെ വീട്ടിലും വൈദ്യുതി എത്തിക്കാന്‍ മുന്‍കൈയെടുത്ത ബി ജെ പി മണ്ഡലം പ്രസിഡന്റ് ബി വിക്രംപൈയെ അവര്‍ സന്തോഷം കൊണ്ടു പൊതിഞ്ഞു. ആഹ്ലാദമുഹൂര്‍ത്തത്തിനു സാക്ഷികളാവാനും തങ്ങളുടെ വീട്ടിലും വൈദ്യുതി വിളക്കെത്തിയതിലെ സന്തോഷം പങ്കുവയ്ക്കാനുമെത്തിയ ബി ജെ പി നേതാവ് വി രവീന്ദ്രന്‍, ബി വിക്രംപൈ, ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ സുജിത് റൈ, ശിവപ്രസാദ് റൈ, പഞ്ചായത്ത് മെമ്പര്‍മാരായ കാഞ്ചാറ, അമിത് ആള്‍വ, അജിത്, ശാരദ, ഓഫീസ് സെക്രട്ടറി വിനേദ് കുമാര്‍, സന്തോഷ്, ഗണേശ്, വിവേകാനന്ദ എന്നിവര്‍ക്കു മധുര പലഹാരം നല്‍കി സന്തോഷം പ്രകടിപ്പിച്ചു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിക്രംപൈ വോട്ടഭ്യര്‍ത്ഥനയുമായി അഭിമാന്റെ വീട്ടിലെത്തിയപ്പോള്‍ വൈദ്യുതി ഇനിയും കിട്ടിയിട്ടില്ലാത്തതിന്റെ വിഷമവും കുട്ടികള്‍ ചിമ്മിനി വിളക്കിനു ചുറ്റും നിലത്തിരുന്ന് പഠിക്കേണ്ട വിഷമവുമൊക്കെ അഭിമാന്‍ സ്ഥാനാര്‍ത്ഥിയോട് വിഷമത്തോടെ പറഞ്ഞു. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അപ്പോളവിടെ നിന്നിറങ്ങിയ വിക്രം പൈ തിരഞ്ഞെടുപ്പിനിടയിലും വൈദ്യുതി അധികൃതരുമായി ബന്ധപ്പെട്ടു. വേണ്ട നടപടി ക്രമങ്ങളൊക്കെ ചെയ്തു കൊടുത്തു. ഒടുവില്‍ വീട്ടില്‍ വയറിംഗ് നടത്തണമെന്ന ആവശ്യവും നിറവേറ്റിക്കൊടുക്കുകയായിരുന്നു. തുടര്‍ന്നു വന്ന മഴയും അപകടങ്ങളും മൂലം കണക്ഷന്‍ നല്‍കാന്‍ ദിവസങ്ങള്‍ താമസിച്ചു.
അഭിമാന്റെ വീട്ടില്‍ വൈദ്യുതി എത്തിയതിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ അടുത്ത മൂന്നു വീടുകളിലെ ആളുകളും എത്തിയിരുന്നു. തങ്ങളുടെ വീട്ടിലും വൈദ്യുതി കണക്ഷന്‍ ഇല്ലെന്ന് അവരും വിക്രം പൈയെ അറിയിച്ചു. അതും ശരിയാക്കാമെന്ന് അദ്ദേഹം അവര്‍ക്കും വാക്ക് കൊടുത്തു. സന്തോഷത്തോടെ എല്ലാവരും പിരിയുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലുള്ളവർ ഒരു ദിവസം നിയമത്തിന്റെ പിടിയിൽപ്പെടും : കെ നീലകണ്ഠൻ എം എൽ എ, ഉസ്താദ് വഫാത്ത് ദിനത്തിൽ പ്രതിരോധനിര തീർത്ത് എസ്.കെ.എസ്.എസ്.എഫ്
Scroll to top

You cannot copy content of this page