മൊഗ്രാല്‍: യുവത നാടിന്റെ സമ്പത്താണെന്നു കൊപ്പളം കെ എഫ് സി ക്ലബ് പ്രവര്‍ത്തകര്‍ പറയുന്നില്ല; പക്ഷേ, മാലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന പുഴയോരം ഒറ്റക്കെട്ടായി അവര്‍ ശുചീകരിച്ചു. പുഴയോരത്തു മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ അവര്‍ ഇനി സിസിടിവി സ്ഥാപിക്കുന്നു.
നാടിന്റെ നന്മയ്ക്ക് അവര്‍ എന്തിനും എപ്പോഴും സജ്ജരായി നില്‍ക്കുന്നു.
കൊപ്പളം പുഴയോരത്തെ മാലിന്യ കൂമ്പാരം ഇവരെ ഏറെ അസ്വസ്ഥരാക്കിയിരുന്നു. അതിനെതിരെ അധികൃതര്‍ക്ക് അവര്‍ പരാതി കൊടുത്തു. കുറേക്കാലം നടപടിക്കായി കാത്തിരുന്നു. ഇനിയും കാത്തിരുന്നാല്‍ നാട്ടില്‍ രോഗ വ്യാപനത്തിന് കാരണമാവുമെന്നു തിരിച്ചറിഞ്ഞ ക്ലബ് പ്രവര്‍ത്തകര്‍ ഒടുവില്‍ നേരിട്ടിറങ്ങി. മൊഗ്രാല്‍ പുഴയോരത്തെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തു.
കൊപ്പളം പുഴയോരത്തെ കണ്ടന്‍ക്കാടുകളിലേക്കും ജലാശയങ്ങളിലേക്കും മാലിന്യം വലിച്ചെറിയുന്നത് നിത്യസംഭവമാണ്. പരാതി നല്‍കിയപ്പോള്‍, അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. മറ്റൊന്നിനും അവര്‍ തയ്യാറാകില്ല. തുടര്‍നടപടികളും ഉണ്ടായില്ല. അധികൃതരുടെയും ജീവനക്കാരുടെയും പൊതുതാല്‍പര്യ തൃഷ്ണ കെഎഫ് സി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. പുഴയോരത്തെ മുഴുവന്‍ മാലിന്യങ്ങളും അവര്‍ നീക്കം ചെയ്തു. ജനങ്ങള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളവും പുഴയും മലിനപ്പെടുത്തുന്നവരെ കണ്ടുപിടിച്ചു കൈകാര്യം ചെയ്യുന്നതിനു അടുത്ത ആഴ്ച പുഴയോരത്തു സിസിടിവി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ക്ലബ് പ്രവര്‍ത്തകര്‍.







