ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആദ്യമായി വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടക്കുന്ന 80-ാമതു സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ ഗാനമായ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചു. വന്ദേമാതരത്തിന്റെ 150-ാമതു വാര്‍ഷികം രാജ്യം ആഘോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

2014 നു ശേഷം 650 പുതിയ സര്‍വകലാശാല; മെഡിക്കല്‍ സീറ്റുകള്‍ ഇരട്ടിയാക്കി

ന്യൂഡല്‍ഹി: 2014 നു ശേഷം 12 വര്‍ഷത്തിനിടയില്‍ രാജ്യത്ത് 650 പുതിയ സര്‍വ്വകലാശാലകള്‍ ആരംഭിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ മെഡിക്കല്‍ സീറ്റുകള്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നു കോണ്‍ഗ്രസ് വിട്ടു നിന്നു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ നിന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇത്തവണയും വിട്ടു നിന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇവര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടി ബഹിഷ്‌കരിക്കുന്നത്.

മത്സരപരീക്ഷകള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍

ന്യൂഡല്‍ഹി: മത്സര പരീക്ഷകള്‍ക്കു യുവാക്കള്‍ക്കു സൗജന്യ ഓണ്‍ലൈന്‍ പരിശീലനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും മത്സര പരീക്ഷാ കോച്ചിംഗ് വലിയ ഭാരമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page