സിവിൽ സപ്ലൈസ് ഓണം ഫെയർ നീലേശ്വരത്ത് തുടങ്ങി

നീലേശ്വരം: ഓണക്കാലത്ത് വിപണി വില നിയന്ത്രിക്കുന്നതിനും സാധാരണ ജനങ്ങൾക്ക് ന്യായ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജില്ലാ ഓണം ഫെയർ നീലേശ്വരത്ത് ആരംഭിച്ചു.

സബ്സിഡി സാധനങ്ങൾ ജനങ്ങൾക്ക് നൽകുന്ന തോടൊപ്പം തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് അധികവില കിഴിവ് കൂടി ഓണം ഫെയറിലും മറ്റു സപ്ലൈകോ വിപണന കേന്ദ്രങ്ങളിലും ലഭിക്കുന്നതാണ്.ജില്ലയിലെ സപ്ലൈകോ ഓണം ജില്ലാ ഫെയർ നീലേശ്വരം തെരു ജംഗ്ഷനിൽ സന്ദീപ് വാര്യർ എം എൽ എ അദ്ധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉൽഘാടനം ചെയ്തു. ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പനയും സപ്ലൈകോ ഗിഫ്റ്റ് കൂപ്പൺ വിൽപ്പനയും നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. പി എം സന്ധ്യ, വി രാജം, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി കെ ഫൈസൽ, കെ പി നസീർ, സി രാഘവൻ,ഹരിഷ് ബി നമ്പ്യാർ, ടി വി ഉമേശൻ, വി വി കൃഷ്ണൻ, രാധാകൃഷ്ണൻ നമ്പ്യാർ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page