കാസര്‍കോട്: കുമ്പള ടൗണില്‍ കാറിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുളത്തൂര്‍, കുത്തിക്കാറിലെ ചെനിയപ്പ പൂജാരിയുടെ ഭാര്യ ലക്ഷ്മി (65)ക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് കുമ്പള ടൗണില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് കാറിടിച്ചത്. തെറിച്ചു വീണ ലക്ഷ്മിയെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് മംഗ്‌ളൂരുവിലേക്ക് മാറ്റിയത്.
ജനത്തിരക്കേറിയ കുമ്പള ടൗണില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടുന്നതായി പരാതിയുണ്ട്.







