ഗീതാസന്ദേശം ജനഹൃദയങ്ങളിലെത്തിച്ച സ്വാമി ചിന്മയാനന്ദയെ അനുസ്മരിച്ചു


കാസർകോട് : ചിന്മയ മിഷൻ ആത്മീയാചാര്യനും ഭഗവദ്ഗീതാ പ്രചാരകനുമായ പൂജ്യ ഗുരുദേവൻ സ്വാമി ചിന്മയാനന്ദയുടെ 33-ാം മഹാസമാധി ദിനം കാസർകോട് ചിന്മയ വിദ്യാല യം ‘സാധനാ ദിന’മായി ആചരിച്ചു. തേജസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുസ്മരണയും ആത്മീയചൈതന്യവും നിറഞ്ഞുനിന്നു.
മൂന്നിന് നടത്താനിരുന്ന മഹാസമാധി ദിനാചരണം അതിശക്തമായ മഴയെ തുടർന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചതിനാലാണ് 13-ലേക്ക് മാറ്റിയത്.
ചടങ്ങിൽ ചിന്മയ മിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. സ്വാമി ചിന്മയാനന്ദയുടെ ജീവിതവും ആത്മീയ ദൗത്യവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയ സ്വാമിജി, അദ്ദേഹത്തിന്റെ “ഉത്സാഹവർധകായ നമഃ”, “ഭാരതഗൗരവായ നമഃ” എന്നീ ആശയങ്ങളുടെ ആഴവും പ്രസക്തിയും വിശദീകരിച്ചു.
പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും ഉത്സാഹത്തോടെയും അതിജീവിച്ച് മുന്നേറേണ്ടതിന്റെ ആവശ്യകതയും ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനം കൊള്ളേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിദ്യാർത്ഥികളോട് പങ്കുവച്ചു. ഭാരതീയ ജ്ഞാനപാരമ്പര്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ജീവിതത്തിൽ മൂല്യബോധവും അച്ചടക്കവും സേവനമനോഭാവവും വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭഗവദ്ഗീതയുടെ സന്ദേശം സാധാരണ ജനങ്ങളിലേക്കും പ്രത്യേകിച്ച് യുവതലമുറയിലേക്കും ലളിതമായി എത്തിച്ച സ്വാമി ചിന്മയാനന്ദയുടെ മഹത്തായ ദൗത്യവും അദ്ദേഹം അനുസ്മരിച്ചു.
ചടങ്ങിൽ വിദ്യാർത്ഥികൾ ഗുരുപാദുകപൂജ നടത്തി. തുടർന്ന് ഭക്തിനിർഭരമായ ഭജനകളും നൃത്താവതരണങ്ങളും അരങ്ങേറി. ഗുരുഭക്തിയും ഭാരതീയ ആത്മീയപാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു വിദ്യാർത്ഥികളുടെ കലാപരിപാടികൾ.
പ്രിൻസിപ്പൽ ടി. വി. സുകുമാരൻ, വൈസ് പ്രിൻസിപ്പൽ അഭിജിത് എം. കെ., പ്രഥമാധ്യാപകരായ പൂർണിമ എസ്. ആർ., സിന്ധു ശശീന്ദ്രൻ, അധ്യാപക-അധ്യാപകേതര ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി ചിക് അംഗങ്ങൾക്കുള്ള ബാഡ്ജുകളും സാഷുകളും സ്വാമി വിവിക്താനന്ദ സരസ്വതി വിതരണം ചെയ്തു.
യുവതലമുറയിൽ ആത്മീയബോധം, സേവനമനോഭാവം, നേതൃത്വഗുണം എന്നിവ വളർത്തിയെടുക്കുന്നതിൽ ചിന്മയ മിഷന്റെ പ്രവർത്തനങ്ങളുടെ പ്രസക്തി ചടങ്ങിൽ എടുത്തുപറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page