കാസര്‍കോട്: പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവിനു പിന്നാലെ എസ്‌ഐമാര്‍ക്കും സ്ഥലം മാറ്റം.
കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു എസ്‌ഐ ടി. സുനില്‍ കുമാറിനെ ബദിയഡുക്കയിലേക്ക് മാറ്റി നിയമിച്ചു. മറ്റു എസ്‌ഐമാരുടെ സ്ഥലംമാറ്റ പട്ടിക ഇങ്ങനെ:- ബ്രാക്കറ്റില്‍ പുതിയ നിയമനം നല്‍കിയ പൊലീസ് സ്റ്റേഷന്റെ പേര്: അഖില്‍ (മേല്‍പ്പറമ്പ് എസ്എച്ച്ഒ), രതീഷ് കെ.ജി (ആദൂര്‍), സവ്യസാചി (അമ്പലത്തറ), വിഷ്ണു .എസ് . നായര്‍ (ചന്തേര), കെ.ശരത് (ബേക്കല്‍), കെ. അഭിജിത്ത് (രാജപുരം), കെ. അജിത (ബേഡകം), അനൂബ് (കുമ്പള), സാബു (നീലേശ്വരം), കെ.ആര്‍.ശരത് (ചിറ്റാരിക്കാല്‍), ശരണ്യ (ചീമേനി), മനു പി ചെറിയാന്‍ (ഹൊസ്ദുര്‍ഗ്), മനു പിവി (കാസര്‍കോട്), ശരത്. കെ.പി (മഞ്ചേശ്വരം), ടി.ടി നൗഷാദ് (സൈബര്‍ക്രൈം).







